Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വനിതാ ദിനത്തിൽ സ്പെയ്നിൽ സ്ത്രീ സമത്വത്തിനായി സമരം

ജോസ് കുമ്പിളുവേലിൽ
womens-day

മാഡ്രിഡ്∙ രാജ്യാന്തര വനിതാ ദിനത്തിൽ സ്പെയ്നിലെ സ്ത്രീകൾ ലിംഗ സമത്വം ആവശ്യപ്പെട്ടു സമരത്തിനിറങ്ങി. സ്ത്രീ വിവേചനം അവസാനിപ്പിക്കണമെന്നും യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന സമരത്തിൽ ആവശ്യമുയർന്നു.

24 മണിക്കൂർ ദീർഘിച്ച സമരത്തിൽ 5.3 മില്യൻ സ്ത്രീ തൊഴിലാളികൾ പങ്കെടുത്തു. പത്തു യൂണിയനുകളും രാജ്യത്തെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാക്കളും ഇതിനു പിന്തുണ നൽകിയിരുന്നു. 

ബാഴ്സലോണയിൽ സമരക്കാർ പ്രധാന റോഡുകൾ ഉപരോധിച്ചു. പൊലീസ് ഇടപെടലാണ് ഇവരെ നീക്കം ചെയ്തത്. പൊതു ഗതാഗത സംവിധാനത്തെയും സമരം ബാധിച്ചു. നിരവധി വിമാന സർവീസുകൾ റദ്ദാക്കി.

മാഡ്രിഡ്, ബാഴ്സലോണ, ബിൽബാവോ, വലൻസിയ തുടങ്ങി ഇരുനൂറോളം നഗരങ്ങളിൽ പ്രകടനങ്ങൾ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.