Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമൻ കൗമാരക്കാർ സോഷ്യൽ മീഡയക്ക് അടിമകളെന്ന് റിപ്പോർട്ട്

കൈപ്പുഴ ജോൺ മാത്യു
teenage

ബർലിൻ∙ ജർമനിയിലെ കൗമാരക്കാർ സോഷ്യൽ മീഡിയക്ക് അടിമകളാണെന്നു പലരും ഇതിനകം മാനസിക രോഗികളായി മാറിയെന്നും മുന്നറിയിപ്പ്. ജർമനിയിലെ പ്രധാന ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ ഡിഎകെയാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 12 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർ പ്രതിദിനം നാല് മണിക്കൂറിലധികം സോഷ്യൽ മീഡയകളിൽ ചിലവഴിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരക്കാരിൽ ഉറക്കമില്ലായ്മ, കടുത്ത മാനസിക പിരിമുറുക്കം, സ്ട്രസ് തുടങ്ങി രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി ഇൻഷുറൻസ് കമ്പനി വെളിപ്പെടുത്തി. കൗമാരക്കാരിൽ ഏറ്റവും കൂടുതൽ സമയം സോഷ്യൽ മീഡയയിൽ ചിലവഴിക്കുന്നത് പെൺകുട്ടികളാണെന്നും ഇൻഷുറൻസ് കമ്പനി വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.