Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡീസൽ മരണ സംഖ്യ നിഷേധിച്ച് ജർമൻ പരിസ്ഥിതി മന്ത്രാലയം

കൈപ്പുഴ ജോൺ മാത്യു
diesel-cars

ബർലിൻ ∙ ജർമനിയിൽ ഡീസൽ വാഹനങ്ങൾ പുറത്തേയ്ക്ക് വിടുന്ന നൈട്രജൻ ഡയോക്സൈഡ് മൂലം ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ജർമൻ പരിസ്ഥിതി മന്ത്രാലയം ഒരു വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു പഠന റിപ്പോർട്ടിൽ ജർമനിയിൽ 2017 ൽ 6000 പേർ ഡീസൽ വിഷവായു ശ്വസിച്ച് മരണമടഞ്ഞു എന്നു വെളിപ്പെടുത്തിയിരുന്നു.

ഈ റിപ്പോർട്ട് പൊതു ജനങ്ങളിൽ വൻ ആശങ്കക്ക് വഴി തെളിയ്ക്കുകയും തുടർന്നു തുറന്ന ചർച്ച മാധ്യമങ്ങളിൽ വരികയും ചെയ്തതോടെയാണ് ജർമൻ പരിസ്ഥിതി മന്ത്രാലയം  വിശദീകരണവുമായി രംഗത്ത് വന്നത്. പഠന റിപ്പോർട്ട് ജനങ്ങളിൽ  ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നവർ കുറ്റവാളികളാണെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആഴ്ചയിലാണ് ജർമനിയിൽ കോടതി വിധിയിലൂടെ ഡീസൽ വാഹനങ്ങൾ ഭാവിയിൽ നിരത്തുകളിൽ നിരോധിക്കുവാനുള്ള സുപ്രധാനമായ വിധി പുറത്ത് വന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.