Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ കാർണിവൽ ആഘോഷത്തിനു കൊടിയിറങ്ങി

ജോസ് കുമ്പിളുവേലിൽ
jkr-1

ബർലിൻ∙വലിയ നോയമ്പിനു മുമ്പുള്ള ഏറ്റവും വലിയ ആഘോഷമായ കാർണിവലിൽ ആറാടി നിന്ന ജർമനിയിൽ പൊടിപൂരങ്ങൾക്ക് കൊടിയിറങ്ങി. കൊളോണിൽ മൂന്നു ലക്ഷം പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെ 10നാരംഭിച്ച കാർണിവൽ ഹൈലൈറ്റ് റാലി (റോസൻ മോണ്ടാഗ് സൂഗ്) നഗരത്തിലുടനീളം സഞ്ചരിച്ചു വൈകിട്ട് ആറുമണിയോടെ സമാപിച്ചു.

jkr-2

എക്കാലത്തും ആക്ഷേപഹാസ്യത്തിനു പ്രശസ്തമായ ജർമൻ കാർണിവൽ ഇക്കുറിയും പിന്നോട്ടു പോയില്ല. ബ്രെക്സിറ്റും അംഗല മെർക്കലും അവരുടെ രാഷ്ട്രീയ എതിരാളികളും എല്ലാവരും കണക്കില്ലാതെ വിമർശിക്കപ്പെടുന്ന കാഴ്ചയായിരുന്നു നിശ്ചല ദൃശ്യങ്ങളിലെല്ലാം. റാലിയിൽ ഒട്ടനവധി ഫ്ളോട്ടുകൾ ഉണ്ടായിരുന്നു.

വംശനാശ ഭീഷണി നേരിടുന്ന ആമയായി വരെ മെർക്കൽ ചിത്രീകരിക്കപ്പെട്ടു. ആണവ മിസൈലുമായി നൃത്തം ചെയ്യുന്ന ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ആയിരുന്നു മറ്റൊരു ആകർഷണം.

ഡ്യുസൽഡോർഫിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കരടി ഭോഗിക്കുന്ന ദൃശ്യമാണ് റഷ്യൻ അവിഹിത ബന്ധത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചത്. മാർട്ടിൻ ഷൂൾസും തെരേസ മേയും എല്ലാം ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു.

രാഷ്ട്രീയ വിമർശനം ശ്രദ്ധേയമായി അവതരിപ്പിക്കുന്നതിൽ പ്രശസ്തമായ ജാക്വസ് ടില്ലിയുടെ ഫ്ളോട്ടുകൾ ഇത്തവണയും കൗതുകമുണർത്തി. കഴിഞ്ഞ വർഷം ട്രംപിന്റെ ദൃശ്യം അദ്ദേഹത്തിന് രാജ്യാന്തര പ്രശസ്തി സമ്മാനിച്ചിരുന്നു. വിദ്യാർഥിയായിരിക്കുമ്പോൾ വരുമാനത്തിനായി തുടങ്ങിയ ജോലിയാണ് ഇപ്പോൾ അദ്ദേഹത്തെ ഈ രംഗത്തെ തന്നെ മുൻനിരക്കാരനാക്കി മാറ്റിയിരിക്കുന്നത്.

Jens-and-co

1990 കളിൽ തന്റെ ഡിസൈനുകൾ മുൻകൂട്ടി പുറത്തുവിട്ടതിനെത്തുടർന്ന് അദ്ദേഹത്തിനു നിരോധനം വരെ നേരിടേണ്ടി വന്നിരുന്നു. 2000 മുതലാണ് ഡിസൈൻ പുറത്തുവിടാത്ത രീതി തുടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ തീരുന്നതുവരെ ഏതാണ്ട് 10 ലക്ഷം പേരെങ്കിലും ഈ വർഷത്തെ കാർണിവൽ ആഘോഷത്തിൽ പങ്കെടുക്കാനായി കൊളോണിലും പരിസരത്തും എത്തിയിരുന്നു.

കൊളോൺ കൂടാതെ ബോൺ, ഡ്യൂസൽഡോർഫ്, മൈൻസ്, ഫ്രാങ്ക്ഫർട്ട്,  ബർലിൻ, ഹാംബുർഗ് തുടങ്ങിയ വൻ നഗരങ്ങളിലും കാർണിവൽ ആഘോഷം നടന്നു.

jkr-3

തെളിഞ്ഞ ആകാശമായിരുന്നെങ്കിലും തണുപ്പിന്റെ ആധിക്യവും ഇടയ്ക്കുള്ള മഞ്ഞുവീഴ്ചയും ആഘോഷത്തിന്റെ ആവേശം ഒട്ടും ചോർത്തിയില്ല. റാലിയിൽ ഫ്ളോട്ടുകൾക്കു പുറമെ  കുതിരകളും പങ്കെടുത്തിരുന്നു. ബിയർ കുടിച്ച് ഉന്മത്തനായ കാർണിവലിസ്റ്റുകൾ ഒഴിഞ്ഞ ബിയർ കുപ്പികൾ കുതിരകളുടെ മേൽ എറിഞ്ഞു കുതിരകളെ പ്രകോപിപ്പിച്ചത് ആളുകൾക്ക്  അസൗകര്യം ഉണ്ടാക്കി. ആറുപേർക്ക് പരുക്കേറ്റു. ആഘോഷം നടന്ന വെള്ളിയാഴ്ച രാത്രിയിൽ സിവിൽ ഡ്രസിൽ നടന്ന 22 കാരനായ ക്രിമിനൽ പൊലീസിനെ 44 കാരനായ അഭിഭാഷകൻ ക്ളോഡ്വിഗ് പ്ളാറ്റ്സിൽ മെട്രോയുടെ മുന്നിലേയ്ക്കു തള്ളിയിടുകയും പൊലീസുകാരൻ തൽക്ഷണം മരിക്കുകയും ചെയ്തത് ഇക്കൊല്ലത്തെ കാർണിവൽ ആഘോഷത്തിലെ  കറുത്ത പാടായി നിൽക്കുന്നു. പൊലീസിന്റെ അന്വേഷണത്തിൽ പ്രതിയായ അഭിഭാഷകൻ മോണ്ടിനിഗ്രോയിലേയ്ക്കു കടക്കാൻ ശ്രമിക്കവേ ഡ്യൂസൽഡോർഫ് എയർപോർട്ടിൽ വച്ച് അറസ്റ്റു ചെയ്തു. ഇപ്പോൾ  റിമാന്റ്ിലാണ്.  ഈ സംഗതികളൊഴിച്ചാൽ ഇക്കൊല്ലത്തെ കാർണിവൽ ആഘോഷം വളരെ സമാധാനപരമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.