Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബാഡൻ വ്യുർട്ടംബെർഗ് മലയാളി ജർമൻ അസോസിയേഷൻ സിൽവർ ജൂബിലിയാഘോഷിച്ചു

ജോസ് കുമ്പിളുവേലിൽ
bwb-9

സ്റ്റുട്ട്ഗാർട്ട്∙സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായുള്ള ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്റെ (എംഡിറ്റി) സിൽവൽ ജൂബിലിയും തിരുവോണവും വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ആൾട്ടസ് ഫൊയർവേർ ഹൗസിൽ നടന്ന സിൽവർ ജൂബിലിയാഘോഷം ഉച്ചയ്ക്ക് വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയോടെ തുടക്കമായി.

bwb-6

ഉച്ചകഴിഞ്ഞ് രണ്ടിന് കലാപരിപാടികൾക്ക് തിരിതെളിഞ്ഞു. വിശിഷ്ടാതിഥികളായ  സുഗന്ധ് രാജാറാം (കോൺസുൽ ജനറൽ, മ്യൂണിക്ക് ഇന്ത്യൻ കോൺസുലേറ്റ്), ജോസഫ് വെള്ളാപ്പള്ളിൽ (പ്രസിഡന്റ്, എംഡിറ്റി), ഫാ.സേവ്യർ നൊച്ചിവീട്ടിൽ, ജോളി തടത്തിൽ (ഡബ്ല്യുഎംസി ഗ്ളോബൽ വൈസ് ചെയർമാൻ), ജോസ് കുമ്പിളുവേലിൽ (ചീഫ് എഡിറ്റർ പ്രവാസിഓൺലൈൻ), ജോസ് പുതുശേരി (മാനേജിംങ് എഡിറ്റർ, നമ്മുടെ ലോകം മാസിക) എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

bwb-4

വറുഗീസ് കാച്ചപ്പിള്ളി, ബേബി കലയംങ്കേരി,വിനോദ് ബാലകൃഷ്ണ, ഐശ്യര്യ എന്നിവർ  ഒരുക്കിയ ചെണ്ടമേളത്തിന്റെയും, മലയാളി മങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയ്ക്കു വരവേൽപ്പ് നൽകി. 

bwb-3

തിരുവാതിരകളി, ശാസ്ത്രീയ നൃത്തം,ബോളിവുഡ് ഡാൻസ്, ജിമിക്കി കമ്മൽ ഡാൻസ്, സംഗീതാലാപനം, ബേബി/മേരി കലയംങ്കേരി/ തങ്കച്ചൻ  ടീമിന്റെ സ്കെച്ച്, വള്ളംകളി  തുടങ്ങിയ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

bwb-7

കഴിഞ്ഞ 38 വർഷമായി ജർമനിയിൽ സñുത്യർഹമായ സേവനത്തിനു ശേഷം ഫാ.സേവ്യർ നൊച്ചിവീട്ടിലിന് യാത്രയയപ്പും നൽകി. അസോസിയേഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ഏറെ ദീർഘദൃഷ്ടിയോടെ ഉപദേശകനായി താങ്ങും തണലുമായി നിന്ന ഫാ.സേവ്യറിനെ അസോസിയേഷൻ ഭാരവാഹികളായ ജോസഫ് വെള്ളാപ്പള്ളിയും ഈപ്പച്ചൻ മണിയങ്കേരിക്കളവും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ച് ഉപഹാരവും നൽകി. മിത്രക്കരി സ്വദേശിയായ ഫാ.സേവ്യർ നാട്ടിൽ എത്തിയ ശേഷം ആലപ്പുഴ, പുന്നപ്രയിലെ ശാന്തിഭവനിൽ ആത്മീയഗുരുവായി ചുമതലയേറ്റു.

bwb-5

വിശിഷ്ടാതിഥികളെ കൂടാതെ വർഗീസ് കാച്ചപ്പിള്ളി(കേരള ജർമൻ കൾച്ചറൽ ഫോറം), ഗ്ളോറി എബ്രഹാം വാണിയത്ത്(കൈരളി ഫെറൈൻ ഹൈഡൽബർഗ്), ആഹിം ക്ളാഗെ, എബ്രഹാം നടുവിലേഴത്ത് (നവോദയാ ഫെറൈൻ, ഗ്രോസ് ഗെരാവു) എന്നിവർ ആശംസാ പ്രസംഗം നടത്തി.

bwb-12

സിൽവർ ജൂബിലിയോടനുബന്ധിച്ച് തയ്വാറാക്കിയ സുവനിയറിന്റെ പ്രകാശനം ജോളി തടത്തിൽ നിർവഹിച്ചു. സുവനിയറിന്റെ ചീഫ് എഡിറ്റർ  സാബു ജേക്കബ് ആറാട്ടുകളവും, കോർഡിനേറ്റർ വിനോദ് ബാലകൃഷ്ണയും ചേർന്ന സ്മരണിക സദസിന് പരിചയപ്പെടുത്തി.

bwb-14

ടോണി വെള്ളാപ്പള്ളി, റ്റാനിയ ചാക്കോ എന്നിവർ പരിപാടികളുടെ അവതാരകരായി. ജോസഫ് വെള്ളാപ്പള്ളിൽ സ്വാഗതവും, ജോൺ പുളിമൂട്ടിൽ  നന്ദിയും പറഞ്ഞു.

bwb-15

സ്റ്റുട്ട്ഗാർട്ടിലും സമീപ പ്രദേശങ്ങളിലും താമസിയ്ക്കുന്ന മലയാളികളും ജർമൻകാരും ഉൾപ്പടെ ഏതാണ്ട് മുന്നൂറോളം പേർ ആഘോഷങ്ങളിൽ പങ്കെടുത്തു. ആകർഷണീയമായ സമ്മാനങ്ങളോടുകൂടിയ തംബോലയിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി.

bwb-10

കാപ്പിയും സൗത്ത് ഇൻഡ്യൻ ലഘുഭക്ഷണത്തെയും തുടർന്ന് ആഘോഷങ്ങൾ സമാപിച്ചു. ജോസഫ് വെള്ളാപ്പള്ളിൽ,തെരേസാ പനയ്ക്കൽ(കോ ഓർഡിനേറ്റർ) റ്റാനിയ ചാക്കോ(സെക്രട്ടറി), തങ്കച്ചൻ പുളിമൂട്ടിൽ, ഈപ്പച്ചൻ മണിയങ്കേരിക്കളം, വിനോദ് ബാലകൃഷ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


bwb-8
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.