Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെ.എം. മാണിയുടെ ഓര്‍മ്മയില്‍ ഒത്തുചേര്‍ന്നു, ഒാസ്ട്രിയയിലെ മലയാളികൾ

km-mani-austria

വിയന്ന ∙ കെ.എം. മാണിയുടെ ഓര്‍മ്മയില്‍ വിതുമ്പി, ഓസ്ട്രിയയിലെ മലയാളികൾ. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് കെ.എം മാണി അനുസ്മരണ യോഗം നടന്നത്. കേരളം കണ്ട ഏറ്റവും ജനകീയനായ കെ.എം. മാണിയുടെ സംസ്കാരത്തോടനുബന്ധിച്ചാണ് യോഗം സംഘടിപ്പിച്ചത്.

മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട, സ്നേഹം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ കരുത്തുറ്റ നേതാവായിരുന്ന കെ.എം. മാണി മണ്മറയുന്ന ദിനമായിരുന്ന ഏപ്രിൽ പതിനൊന്നാം തിയതി അദ്ദേഹത്തിനെ അനുസ്മരിക്കുവാൻ വിയന്നയിൽ സ്നേഹിച്ചിരുന്നവരെല്ലാവരും ഒത്തുകൂടി.

km-mani-austria1

യോഗത്തില്‍ സംസാരിച്ചവര്‍ മാണിസാര്‍ തങ്ങള്‍ക്കു നല്‍കിയ സ്നേഹ വായ്പ് പങ്കു വെക്കുകയും കെ.എം. മാണി എന്ന വ്യക്തി ഓരോരുത്തരുടെയും ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നും ഓരോരുത്തരുടെയും ആവേശവും ആശ്രയവും ആയിരുന്ന മാണിസാറിന്റെ വിയോഗം സമാനതകളില്ലാത്തതാണെന്നും അനുസ്മരിച്ചു.

വിയന്നയിലെ ഐബെൻ ഗാസ്സേയില്‍ ജോർജ് ഐക്കരേട്ടിന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. ഈശ്വര പ്രാർഥനക്കുശേഷം റോയി ഐക്കരേട്ട്‌ സ്വാഗതവും സണ്ണി മണിയഞ്ചിറ, ജിമ്മി തോമസ് കുടിയത്തുകുഴിപ്പില്‍, എബി പാലമറ്റം, ജോജി മോൻ, മാത്യു ചെറിയൻകാലായിൽ എന്നിവർ മാണിയുടെ സേവനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു. കെ. അവറാച്ചൻ യോഗത്തിനു നന്ദി അറിയിച്ചു സംസാരിച്ചു. അനുസ്മരണ സമ്മേളനത്തിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തിയത് ജോജോ ഐക്കര, ലിന്റോ പാലക്കുടി എന്നിവരാണ്.‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.