Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലൈറ്റ് ഇന്‍ ലൈഫ് സ്വിസ്സിന്‍റെ പ്രതിനിധികള്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Light-in-life1

സൂറിക്ക്∙ സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ് സ്വിറ്റ്സര്‍ലന്‍ഡിന്‍റെ സംഘം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ അസാം, മേഘാലയ എന്നിവിടങ്ങളിലെ സംഘടനയുടെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ലാലി –ഷാജിഎടത്തല, ലില്ലി – മാത്യു തെക്കോട്ടില്‍, ലീലാമ്മ–സണ്ണി ചിറ്റേഴത്ത് എന്നിവരായിരുന്നു പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.

Light-in-life3

ആസാമിലെ പുതിയ സ്കൂള്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം ലൈറ്റ് ഇന്‍ ലൈഫ് പ്രസിഡന്റ് ഷാജി എടത്തല നിര്‍വഹിച്ചു. ഈ പദ്ധതിക്കായി 52 ലക്ഷം രൂപയാണ് ലൈറ്റ് ഇന്‍ ലൈഫ് നല്‍കിയത്. വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന എംഎസ്എഫ്എസ് സൊസൈറ്റിയുടെ ഭാഗമായ ഫേസ് (FAsCE) ഇന്ത്യയുമായി സഹകരിച്ചാണ് ലൈറ്റ് ഇന്‍ ലൈഫിന്റെ പ്രവര്‍ത്തനം.

മേഘാലയയിൽ നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ആര്‍ച്ച് ബിഷപ്പ് റൈറ്റ്. റവ. ആന്‍ഡ്രൂ മാറക്കും ഷാജി എടത്തലയും കൂടി  നിര്‍വഹിച്ചു. ഇതുകൂടാതെ പത്ത് ലക്ഷം രൂപ മുടക്കി പ്രദേശ വാസികള്‍ക്ക് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രവും നിര്‍മ്മിച്ച് നല്‍കുവാന്‍ ലൈറ്റ് ഇന്‍ ലൈഫിന് സാധിച്ചു.

Light-in-life2

പ്രളയദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആശ്വാസമായി 'പുനര്‍ജ്ജനി'

ഇക്കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ഇടുക്കി ജില്ലയിലെ 7 കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലവും വീടും നല്‍കി പുനരധിവസിപ്പിക്കാനുള്ള 'പുനര്‍ജ്ജനി' പദ്ധതി ഉമ്മന്‍ചാണ്ടി പദ്ധതി ഉത്ഘാടനം ചെയ്തു. ലൈറ്റ് ഇന്‍ ലൈഫിനോടൊപ്പം മറ്റ്‌ പ്രവാസി സംഘടനകളും സുമനസുകളും കൈകോര്‍ക്കുന്ന പുനര്‍ജ്ജനി പദ്ധതി ജൂലൈ മാസത്തോടെ പൂര്‍ത്തിയാക്കാനാവും.

നിരാലംബരായ മാളയിലെ കൊടുവത്തുകുന്ന് വൈന്തോട് ശാന്തമ്മയ്ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുവാന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്തോ – സ്വിസ് സ്പോര്‍ട്സ് ക്ലബ്ബുമായി സഹകരിച്ചതാണ് ലൈറ്റ് ഇന്‍ ലൈഫിന്റെ ഈ വര്‍ഷത്തെ മറ്റൊരു സദ്‌വാര്‍ത്ത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.