Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തെരഞ്ഞെടുപ്പിനു മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരിക്കണം: മക്രോ

Emmanuel Macron

പാരിസ്∙ യൂറോപ്യന്‍ പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്‍പു തന്നെ യൂറോപ്യന്‍ യൂണിയനില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ ആവശ്യപ്പെട്ടു.

സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിന് ആവശ്യമായൊരു യൂറോപ്യന്‍ ഏജന്‍സിയുടെ രൂപീകരണമാണ് മക്രോ ഇപ്പോള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. മേയ് മാസത്തിലാണ് യൂറോപ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുക. അതിനു മുന്‍പു തന്നെ യൂറോപ്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദേശ സഹായം ലഭിക്കുന്നതു നിയമം മൂലം നിരോധിക്കണമെന്നും മക്രോ പറയുന്നു.

പാസ്പോര്‍ട്ട് രഹിത ഷെങ്കന്‍ മേഖലയുടെ കാര്യത്തിലും മക്രോ പരിഷ്കരണം ആവശ്യപ്പെടുന്നു. ഷെങ്കന്‍റെ ഭാഗമായിരിക്കാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെല്ലാം പുറം അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും, ഉള്ളില്‍ പൊതുവായ അഭയാര്‍ഥി നയം സ്വീകരിക്കാനും തയാറാകണമെന്നുമാണ് ആവശ്യം.

രണ്ടാം ലോകയുദ്ധകാലത്തിനു ശേഷം ഏറ്റവും സങ്കീര്‍ണമായ കാലഘട്ടത്തിലൂടെയാണ് യൂറോപ്പ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും, ഇത്രയധികം അപകടകരമായ സാഹചര്യങ്ങള്‍ അതിനു ശേഷം ആദ്യമായാണ് സംജാതമാകുമെന്നതെന്നും മക്രോ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.