Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഉത്തേജക മരുന്നും അഴിമതിയും കായികരംഗത്തെ മലീമസമാക്കുന്നു: മാര്‍പാപ്പ

Pope Francis

വത്തിക്കാന്‍ സിറ്റി ∙ കായികമേഖലയുടെ മൂല്യങ്ങളെ ഉത്തേജക മരുന്ന് ഉപയോഗവും അഴിമതിയും ചേര്‍ന്ന് മലീമസമാക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്പിലെയും ആഫ്രിക്കയിലെയും സൈക്ലിങ് ഫെഡറേഷന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിപ്രായപ്രകടനം.

ക്ഷമ, സത്യസന്ധത, സംഘബലം തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ കായിക ഇനമാണ് സൈക്ലിങ്ങെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരഭിമാനവും ലാഭക്കൊതിയും പ്രാമുഖ്യം നേടുമ്പോഴാണ് ഇതൊക്കെ നഷ്ടപ്പെടുന്നതെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.