Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രെക്സിറ്റ്‌ വന്നാലും, ഇല്ലെങ്കിലും ബ്രിട്ടീഷ് മലയാളികളെ ഇതിലെ, ഇതിലെ

BRITAIN-WOMEN-RIGHTS-VOTE-HISTORY

സൂറിക്∙ ബ്രെക്സിറ്റ്‌ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പൗരരുടെ നിലവിലുള്ള അവകാശങ്ങൾ ഇയു രാജ്യങ്ങളിൽ ആശങ്കയിലാണെന്നിരിക്കെ, യൂറോപ്പിലെ ഏറ്റവും ബ്രിട്ടീഷ് സൗഹൃദ രാജ്യമായി സ്വിറ്റ്സർലൻഡ് മാറി. ഇരു രാജ്യങ്ങളിലെയും പൗരന്മാർ നിലവിൽ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും തുടരാൻ ബ്രിട്ടനും സ്വിറ്റസർലന്റും വിവിധ കരാറുകളിൽ ഒപ്പുവച്ചു.

43,000 ബ്രിട്ടീഷ് പൗരർ സ്വിറ്റസർലന്റിലും, 34,500 സ്വിറ്റസർലന്റുകാർ ബ്രിട്ടനിലും താമസിക്കുന്നുവെന്നാണ് വിദേശമന്ത്രാലയങ്ങളുടെ കണക്ക്. സോഷ്യൽ സെകുരിറ്റി, ഹെൽത് ഇൻഷുറൻസ്, പെൻഷൻ, ഡ്രൈവിങ് ലൈസൻസ്, റെസിഡന്റ് പെർമിറ്റ് അപേക്ഷകളിലെ മുൻഗണന, വിസയില്ലാതെ താമസിക്കാവുന്ന കാലാവധി, ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ, പ്രൊഫഷണൽ യോഗ്യതകളുടെ സാധുത, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും തൽസ്ഥിതി നിലനിൽക്കുമെന്നതാണ് വിവിധ കരാറുകളുടെ കാതൽ. കയറ്റുമതി, ഇറക്കുമതി നിയമങ്ങളിലും മാറ്റമില്ല.

എന്നാൽ ബ്രെക്സിറ്റ്‌ പശ്ചാത്തലത്തിൽ മുകളിൽ പറഞ്ഞ എല്ലാ വിഷയങ്ങളിലും ബ്രിട്ടീഷ് താൽപര്യങ്ങളുടെ ഭാവി ഇയു രാജ്യങ്ങളിൽ ആശങ്കയിലാണ്. ബ്രിട്ടിഷുകാർ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സൗകര്യങ്ങളിലും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടനെ സമ്മർദ്ദത്തിലാക്കാനാണ് ഇയു നീക്കം. പെൻഷൻ പറ്റിയവർ മാത്രം 1.90 ലക്ഷം ബ്രിട്ടീഷുകാർ ഇയു രാജ്യങ്ങളിൽ താമസിക്കുന്നുണ്ട്. എന്നാൽ ഇവരുടെ എൻഎച്ച്എസ് മെഡിക്കൽ ഇൻഷുറൻസ് കവറേജിന്‌ പോലും പ്രാബല്യം ഉണ്ടായിരിക്കില്ലെന്ന് ഇയു ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

വാൽകഷ്ണം: യൂറോപ്യൻ യൂണിയനിൽ ചേർന്ന് ഇപ്പോൾ പുറത്തുചാടുവാൻ പെടാപാട് പെടുന്ന ഗ്രെയ്റ്റ് ബ്രിട്ടൻ, കേരളത്തിന്റെ വലുപ്പം മാത്രമുള്ള സ്വിറ്റസർലന്റിനെ, ഭാവിയിലെങ്കിലും കണ്ടു പഠിക്കേണ്ടതാണ്. ഒട്ടേറെ സമ്മർദങ്ങളുണ്ടായിട്ടും രൂപീകരണകാലത്തും, പിന്നീടും സ്വതന്ത്രമായി നിന്ന് സ്വന്തം താൽപര്യങ്ങൾ സംരക്ഷിച്ചുവരുന്നതാണ് സ്വിസ്സ് ഗുണപാഠം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.