Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമ്മൻ ആരോഗ്യമന്ത്രി വിളിക്കുന്നു; സ്വിറ്റ്സർലൻഡിൽ നിന്നും തിരിച്ചു വാ മക്കളെ

Doctor-patient

സൂറിക്∙ സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്ന ജർമ്മൻകാരായ ഡോക്‌ടർമാരും നഴ്‌സുമാരും നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ജർമ്മൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ. സ്വിറ്റസർലൻഡിൽ ജോലിചെയ്യുന്ന അഞ്ചിൽ ഒന്ന് ഡോക്‌ടർമാരും ആരോഗ്യപരിപാലന മേഖലയിലെ നല്ലൊരു വിഭാഗം ജീവനക്കാരും ജർമ്മൻകാരാണ്. ജർമ്മൻകാരുടെ സ്വിറ്റസർലൻഡിലേക്കുള്ള കുടിയേറ്റത്തെ തുടർന്ന്, ജർമ്മനിയിൽ തദ്ദേശീയ ജോലിക്കാർക്ക് ക്ഷാമം നേരിടുന്നതാണു മന്ത്രിയുടെ അഭ്യർഥനയ്‌ക്ക്‌ പിന്നിൽ.

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി ജർമ്മൻ ആരോഗ്യവിദഗ്ധർ സ്വിറ്റസർലൻഡിലേക്ക് കടക്കുമ്പോൾ, ജർമ്മനിയിലെ ആരോഗ്യമേഖലയിലെ ഒഴിവുകൾ പോളിഷ് ഡോക്‌ടർമാരെ വച്ചാണ് നികത്തുന്നത്. പോളണ്ടുകാർ ജർമ്മനിയിലേക്ക് കടക്കുമ്പോൾ, പോളണ്ടിലും ആരോഗ്യമേഖലയിൽ ആളെകിട്ടാത്ത അവസ്ഥയുണ്ടാകുന്നു. 

ആരോഗ്യമേഖല പോലുള്ള ആൾക്ഷാമമുള്ള തൊഴിലുകളിൽ, ഒരു രാജ്യത്തുനിന്നും മറ്റ് രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിൽ, യൂറോപ്യൻ യുണിയനുള്ളിൽ നിയമം വഴി നിയന്ത്രണം കൊണ്ടുവരണമെന്നും ജർമ്മൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

വർഷങ്ങളായി ജർമ്മൻ ആരോഗ്യമേഖലയിൽ നിന്നുള്ളവർക്ക്‌ ഏറ്റവും പ്രിയപ്പെട്ട കുടിയേറ്റ രാജ്യമാണ് സ്വിറ്റസർലന്റ്. ജർമ്മൻ ഡോക്ടേഴ്‌സ് സംഘടനയുടെ കണക്കുകൾ പ്രകാരം 2017 ൽ മാത്രം 1965 ജർമ്മൻ ഡോക്ടർമാരാണ് രാജ്യം വിട്ടത്. ഇതിലെ 641 പേരും സ്വിറ്റസർലന്റിലേക്കാണ് പോയത്. 

ഓസ്ട്രിയ - 268, യു എസ് എ - 84 എന്നീ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളിൽ. സ്വിറ്റസർലൻഡിലെ കർക്കശമായ മെഡിക്കൽ വിദ്യാഭ്യാസ പാഠ്യപദ്ധതി മൂലം, രാജ്യത്ത് ഓരോ വർഷവും പുറത്തിറങ്ങുന്ന ഡോക്‌ടർമാർ തുലോം കുറവാണ്. ഇതുകൊണ്ട് വിദേശത്തു നിന്നുള്ള ഡോക്‌ടർമാർക്ക്‌ അവസരം ഒരുങ്ങുന്നു. ഒരേ ഭാഷ ആയതിനാൽ ജർമ്മൻ, ഓസ്‌ട്രിയയിൽ നിന്നുള്ള ഡോക്ടേഴ്‌സിന് രാജ്യത്ത് അവസരമൊരുക്കുന്ന നിരവധി ഏജൻസികളാണ് പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.