Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യൂറോപ്യന്‍ യൂണിയന്‍റെ നയതന്ത്ര പദവി യുഎസ് വെട്ടിക്കുറച്ചു

trump-eu

ബ്രസല്‍സ്∙ യൂറോപ്യന്‍ യൂണിയന്‍റെ നയതന്ത്ര പദവി വാഷിങ്ടണില്‍ യുഎസ് ഭരണകൂടം വെട്ടിക്കുറച്ചതായി യൂറോപ്യന്‍ യൂണിയന്‍ വെളിപ്പെടുത്തി. യൂറോപ്യന്‍ യൂണിയനെ രേഖാമൂലം അറിയിക്കുക പോലും ചെയ്യാതെയാണ് ഇങ്ങനെയൊരു നടപടിയെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് മയ കോസിയാനസിച്ച്.

രാജ്യങ്ങള്‍ക്കു തുല്യമായ പദവിയാണ് യൂറോപ്യന്‍ യൂണിയനും അതിന്‍റെ അംബാസഡര്‍ക്കും മറ്റു നയതന്ത്ര പ്രതിനിധികള്‍ക്കും യുഎസ് നല്‍കിയിരുന്നത്. ഇപ്പോഴത് രാജ്യാന്തര സംഘടനകള്‍ക്കു തുല്യമായി പരിമിതപ്പെടുത്തുകയാണു ചെയ്തിരിക്കുന്നത്.

അതേസമയം, യൂറോപ്യന്‍ യൂണിയനെ മുന്‍പും രാജ്യാന്തര സംഘടനയായി തന്നെയാണ് യുഎസ് ലിസ്റ്റ് ചെയ്തിരുന്നതെന്നും, രാജ്യങ്ങളുടെ പരിഗണന നല്‍കുക മാത്രമാണു ചെയ്തിരുന്നതെന്നും പേരു വെളിപ്പെടുത്താത്ത യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. ലിസ്റ്റ് അനുസരിച്ചുള്ള പദവി നടപ്പാക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും അതിന് രേഖാമൂലം അറിയിക്കേണ്ട ബാധ്യതയില്ലെന്നുമാണ് ഇദ്ദേഹത്തിന്‍റെ വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയനും യുഎസും തമ്മില്‍ വ്യാപാര യുദ്ധം തുടരുന്നതിനിടെ സ്വീകരിക്കപ്പെട്ട നടപടിയെ യൂറോപ്പ് ആശങ്കയോടെയാണ് കാണുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.