Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സർലൻഡിലെ വാട്സ് ആപ്പ്‌ ഗ്രൂപ്പ് വീട് നിർമിച്ച് നല്‍കും

zurich1

സൂറിക്ക്∙ സ്വിറ്റ്സർലൻഡിലെ സാമൂഹിക, സാംസ്കാരികരംഗത്ത്‌ പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌സ്‌ എന്ന വാട്സ് ആപ്പ്‌ ഗ്രൂപ്പ് ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിലെ പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാന് വീട് നിർമിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി വാങ്ങിച്ച അഞ്ച് സെന്റ്‌ സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു സജീവ്‌ കൈമാറി 

​ചടങ്ങിൽ സോമി പുളിക്കൻ, പി എൻ സേഥി, പഞ്ചായത്ത് മെമ്പർമാരായ ഷീല സുരേന്ദ്രൻ, നൈസി ഡാനിയേൽ, സുധീഷ് ഹലോ ഫ്രണ്ട്സ് വാട്‍സ് ആപ് ഗ്രൂപ്പിന്റെ കേരളത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഗ്രൂപ്പിന്റെ സുഹൃത് രാജേഷ് തോമസ് എന്നിവർ പങ്കെടുത്തു.

​ഉദ്യമത്തിന് നേതൃത്വം നൽകുന്നത്‌ ഹലോ ഫ്രണ്ട്‌സ്‌ ഗവേണിങ് ബോഡി അംഗങ്ങളായ വിൻസെന്റ്‌ പറയനിലം, ജോജോ വിച്ചാട്ട്‌, ജെയിംസ്‌ തെക്കേമുറി, ജോസ്‌ വാളാടിയിൽ എന്നിവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.