Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
france-fuel-price

പാരിസ്∙ ഇന്ധന വിലവര്‍ധനക്കെതിരേ പ്രക്ഷോഭം നടത്തുന്നവരുമായി ഫ്രഞ്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തി. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ വിളിച്ച അടിയന്തര യോഗ തീരുമാനപ്രകാരമാണ് 'മഞ്ഞക്കുപ്പായക്കാരെ'ന്ന് അറിയപ്പെടുന്ന പ്രക്ഷോഭകരുമായി ചര്‍ച്ചനടത്തിയത്.

പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പെയാണ് പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തിയത്. ചർച്ചയെ തുടർന്നു ഇന്ധന നികുതി വര്‍ധന ആറു മാസത്തേക്ക് റദ്ദാക്കി. വൈദ്യുതി, ഗ്യാസ് എന്നിയുടെ വർധിപ്പിച്ച വിലയാണ് ആറു മാസത്തേയ്ക്ക് റദ്ദാക്കിയത്. ഫ്രാന്‍സില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടർന്നായിരുന്നു നടപടി.

അതേസമയം, പ്രക്ഷോഭത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.