Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
antonio

വാഴ്സോ∙ കാലാവസ്ഥയെ സംരക്ഷിക്കുക എന്നത് മനുഷ്യരുടെ ജീവന്‍മരണ പ്രശ്നമായി തന്നെ കാണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടിറെസ്. പോളണ്ടില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇരുനൂറു രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. രണ്ടാഴ്ചത്തെ സമ്മേളനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. 

ആയിരം വര്‍ഷത്തിനിടെ മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി കാലാവസ്ഥാ വ്യതിയാനമാണെന്ന് പ്രശസ്ത നാച്ചുറലിസ്റ്റ് സര്‍ ഡേവിഡ് ആറ്റന്‍ബറോ. സംസ്കാരങ്ങളുടെ തകര്‍ച്ചയ്ക്കും പ്രകൃതിയുടെ നാശത്തിനും ഇതു കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

പോളണ്ടിലെ കറ്റോവൈസില്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കാലാവസ്ഥാ സമ്മേളനത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു സര്‍ ആറ്റന്‍ബറോ. 2015 ല്‍ പാരിസില്‍ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്കു ശേഷം ഈ വിഷയത്തില്‍ നടക്കുന്ന ഏറ്റവും വലിയ സമ്മേളനമാണ് പോളണ്ടില്‍ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.