Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
italy

വത്തിക്കാന്‍സിറ്റി∙ ഇറ്റലിയിലെ ടൂറിസം മേഖലയ്ക്ക് വന്‍ വളര്‍ച്ച. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോർഡ് വര്‍ധന. കഴിഞ്ഞ വര്‍ഷം 420 മില്യനിലധികം ടൂറിസ്റ്റുകളാണ് ഇറ്റലി സന്ദര്‍ശിച്ചത്. 2016 നെ അപേക്ഷിച്ച് 4.4 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ കാണുന്നത്. ജര്‍മനിയില്‍ നിന്നാണ് വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം വന്നിരിക്കുന്നത്, 14.1 ശതമാനം പേര്‍. 

ഫ്രാന്‍സ്, യുകെ, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അടുത്ത സ്ഥാനങ്ങളില്‍, മൂന്നു ശതമാനം വീതം. ഇറ്റലിയിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറ്റവുമധികം പേര്‍ക്കു പ്രിയപ്പെട്ട സ്ഥലം റോം തന്നെ. ആകെ വരുന്നവരില്‍ 6.4 ശതമാനം പേര്‍, അതായത് 27 മില്യന്‍ ആളുകളും ഇവിടെയെത്തുന്നു. മിലാന്‍, വെനീസ്, ഫ്ളോറന്‍സ്, റിമിനി എന്നിവിടങ്ങളാണ് അടുത്ത സ്ഥാനങ്ങളില്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.