Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
alenka

ലുബ്ലിയാന∙ ഒരു വനിതയെ സൈനിക മേധാവിയായി നിയമിക്കുന്ന ആദ്യ നാറ്റോ അംഗരാജ്യമായി സ്ലോവേനിയ മാറി. മേജർ ജനറൽ അലെങ്ക എർമെങ്ക് ആയിരിക്കും രാജ്യത്തിന്റെ പുതിയ പടനായിക.

1991ൽ സൈനിക ജീവിതം ആരംഭിച്ച അലെങ്കയ്ക്ക് ഇപ്പോൾ പ്രായം 55. രാജ്യം യൂഗോസ്ലാവ്യയിൽ നിന്നു സ്വാതന്ത്യ്രം നേടിയതു മുതൽ അവർ സൈന്യത്തിലുണ്ട്. നിലവിൽ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു. മുൻ ആർമി കമാൻഡറുമായിരുന്നു.

സൈന്യത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ മേജർ ജനറൽ അലെങ്കയുടെ നേതൃത്വത്തിനു സാധിക്കുമെന്ന് സ്ലോവേനിയൻ പ്രസിഡന്റ് ബോറുട് പഹോർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വർഷം ആദ്യം നാറ്റോ നടത്തിയ യുദ്ധസന്നദ്ധതാ പരിശോധനയിൽ സ്ലോവേനിയൻ സൈന്യം പരാജയപ്പെട്ടിരുന്നു. ആ സമയത്ത് സൈനിക മേധാവിയായിരുന്ന മേജർ ജനറൽ അലൻ ഗീഡർ വിരമിച്ച ഒഴിവിലാണ് മേജർ ജനറൽ അലെങ്കയുടെ നിയമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.