Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒഐസിസി ഇറ്റലിയുടെ കുടുംബ സംഗമവും മെംബര്‍ഷിപ്പ് ക്യാംപെയിനും

oicc

റോം∙ കോണ്‍ഗ്രസുക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന് കരുത്ത് പകരാന്‍ കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ (KPCC) പ്രവാസി പോഷക സംഘടനയായ ഒഐസിസി (Overseas Indian Cultural Congress) ഇറ്റലിയുടെ നേതൃത്വത്തില്‍ റോമില്‍ കുടുംബ സംഗമവും മെംബര്‍ഷിപ്പ് ക്യാംപെയിനും സംഘടിപ്പിക്കും. നവംബര്‍ 11ന് രാവിലെ 10.30 മുതല്‍ കോര്‍ണേലിയയില്‍ വിയ ഫ്രാന്‍സെസ്‌കോ ആല്‍ബെര്‍ഗോട്ടി-75ല്‍ പരിപാടികള്‍ നടക്കും. 

സംജാതമാകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനൽ കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്. പ്രവാസികളായ കോണ്‍ഗ്രസുകാരുടെ കൂട്ടായ പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ പാര്‍ട്ടിക്കു കരുത്ത് പകരുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍ നിർത്തിയാണ് ഇറ്റലിയില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ സമ്മേളനം. 

വിവരങ്ങള്‍ക്ക്: ജോര്‍ജ്, ബോബന്‍, ഷൈന്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.