Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒഐസിസി ഇറ്റലിയ്ക്ക് പുതിയ യൂണിറ്റ്

oicc-italy

ഇറ്റലി ∙ ഇറ്റലിയുടെ സൗത്ത് പ്രവിശ്യയായ സിസിലിയയിലെ ബാര്‍സിലോണയിൽ ‍(പോസ ഡി ഗോട്ടോ) കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിര്‍ദ്ദേശപ്രകാരം സംഘടന പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഒഐസിസി ഇറ്റലി പ്രസിഡന്‍റ് ജോമോന്‍ കുഴിക്കാട്ടിലിന്റെ നേതൃത്വത്തിൽ പുതിയ യൂണിറ്റിനു തുടക്കം.

രാജ്യം ഉറ്റു നോക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അതിന്‍റെ എല്ലാ ഘടകങ്ങളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഒഐസിസയില്‍ വിമത പ്രവര്‍ത്തനം ഒരിയ്ക്കലും വെച്ചുപൊറുപ്പിക്കല്ലെന്നും കെപിസിസി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

ജോസ് കിഴക്കെപുറത്ത് (പ്രസിഡന്‍റ്), ഉണ്ണി കളപ്പാട്ട് (സെക്രട്ടറി), ടിമ്മി ചാക്കോ (ഖജാന്‍ജി), ബൈജു റാഫേല്‍, സന്ധ്യ തോട്ടുങ്കല്‍, ജോബി തൈയ്യില്‍, സേവിയര്‍ അറക്കല്‍, അരുണ്‍ കുന്നുമ്മേല്‍ എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ഇനിയും നിരവധി യൂണിറ്റുകള്‍ തുടങ്ങി ഒഐസിസി ഇറ്റലിയുടെ പ്രവര്‍ത്തനം ശക്തിപ്പടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.