Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സഖറിയാസ് മോര്‍ ഫിലക്‌സിനോസ് മെത്രാപൊലീത്താ നയിക്കുന്ന ധ്യാനശുശ്രൂഷ

Retreat-in-Vienna

വിയന്ന∙ കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്ര ഡയറക്ടരും സുവിശേഷവചന പ്രാസംഗികനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ ഫിലക്‌സിനോസ് മെത്രാപോലീത്താ നവംബര്‍ ഒന്നു മുതൽ മൂന്നു വരെ വിയന്നയിലെ കത്തോലിക്കാ, യാക്കോബായ ഇടവകളില്‍ ധ്യാന ശുശ്രുഷകള്‍ നടത്തും.

നവംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകിട്ട് 7 വരെ മൈയിഡ്‌ലിങിലെ മരിയ ലൂര്‍ദ്ദ് കത്തോലിക്കാ ദൈവാലയത്തില്‍ വച്ചും രണ്ട്, മൂന്ന് (വെള്ളി, ശനി) ദിവസങ്ങളില്‍ ലൈന്‍സര്‍സ്ട്രാസെയിലെ സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിലുമാണ് ധ്യാനങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയായിരിക്കും ധ്യാനശുശ്രുഷ. കൂദാശാടിസ്ഥാനത്തിലുള്ള ക്രൈസ്തവജീവിതം എന്ന ആശയത്തെ ആസ്പദമാക്കിയായിരിക്കും വചന ശുശ്രൂഷകള്‍ നിര്‍വഹിക്കപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷവും അഭിവന്ദ്യ പിതാവ് വിയന്നയില്‍ ധ്യാനശുശ്രൂഷ നടത്തിയിരുന്നു. രണ്ടു ദൈവാലയങ്ങളിലെയും ധ്യാനശുശ്രൂഷകളില്‍ സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ മലയാളി കത്തോലിക്കാ സമൂഹത്തിനു വേണ്ടി ഫാ. തോമസ് താണ്ടപ്പിള്ളിയും, യാക്കോബായ ഇടവക്കുവേണ്ടി ഫാ. ജോഷി വെട്ടിക്കാട്ടിലും എല്ലാ വിശ്വാസികളെയും ക്ഷണിച്ചു.

November 1 Thursday 2 pm to 7 pm

at Maria Lourdes Church, Meidling 1120 Wien, Tivoligasse 20

November 2 Friday 2 pm to 7 pm

November 3 Saturday 10 am to 7 pm

at St. Mary’s Malankara Syrian Orthodox Church

Lainzerstrasse 154a, 1130 Wien

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.