Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
imf

ബ്രസൽസ്∙യുഎസും ചൈനയും തമ്മിൽ തുടരുന്ന വ്യാപാര യുദ്ധം ലോകത്തെ കൂടുതൽ ദരിദ്രമാക്കുമെന്നും അപകടകരമാക്കുമെന്നും ഇന്റർനാഷണൽ മോനിറ്ററി ഫണ്ടിന്റെ മുന്നറിയിപ്പ്. ഇതോടൊപ്പം ഈ വർഷത്തേക്കും അടുത്ത വർഷത്തേക്കുമുള്ള വളർച്ചാ പ്രവചനം ഐഎംഎഫ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധികളിൽനിന്നു കരകയറുന്നത് ബുദ്ധിമുട്ടാക്കും വിധമുള്ള വ്യാപാര യുദ്ധമാണ് തുടരുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ വരുന്നത് കുടുംബങ്ങളെയും വ്യവസായങ്ങളെയും വിശാല സമ്പദ് വ്യവസ്ഥയെയും നേരിട്ടു ബാധിക്കുമെന്നും ചീഫ് ഇക്കണോമിസ്റ്റ് മൗറിസ് ഓബ്സ്റ്റ്ഫെൽഡ്.

ഈ വർഷവും അടുത്ത വർഷവും 3.7 ശതമാനമാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്ന വളർച്ചാ നിരക്ക്. മുൻ പ്രവചനം 3.9 ശതമാനമായിരുന്നു. യൂറോ സോൺ സമ്പദ് വ്യവസ്ഥയിലും ഏഷ്യയിലെ വളർന്നു വരുന്ന സമ്പദ് വ്യവസ്ഥകളിലും യുഎസ് - ചൈന വ്യാപാര യുദ്ധത്തിന്റെ പ്രഭാവം പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.