Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൈഡൽബെർഗിൽ കേരള പുനർനിർമ്മാണത്തിനായി കലാസാംസ്കാരിക മേള

ജോർജ് ജോൺ
Author Details
kerala-flood

ഹൈഡൽബെർഗ്∙കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരിതത്തിൽ കഷ്ടപ്പെട്ടവരെ സഹായിക്കാൻ ഹൈഡൽബെർസിലെ കേരള അസോസിയേഷൻസ് ഒക്ടോബർ 20 ന് ഒരു കലാസാംസ്കാരിക മേള സംഘടിപ്പിക്കുന്നു. ഹൈഡൽബെർഗ് വെസ്റ്റ് സ്റ്റാട്ട്, ഹിൽഡാ സ്ട്രാസെ 6 ലെ സെന്റ് ബൊണിഫാസിയോസ് പള്ളി ഹാളിൽ ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 

ഹൈഡൽബെർഗിലെ കേരളാ അസോസിയേഷൻസ് ബ്ലൂമൻ സ്ട്രാസെ 23 ലെ സെന്റ് ബൊണിഫാസിയോസ് പള്ളിയുമായി സഹകരിച്ചാണ് ഈ കലാസാംസ്കാരിക മേള നടത്തുന്നത്. ക്ലാസിക്കൽ ഡാൻസുകൾ, ഗാനാലാപം, സ്കെച്ച്, എന്നിവയ്ക്ക് പുറമെ ആകർഷകമായ സമ്മാനങ്ങളോടെ തംബോലയും നടത്തും.  കേരളത്തിലെ  പ്രളയദുരിതത്തിൽ കഷ്ടപ്പെട്ടവരെ സഹായിക്കാൻ നടത്തുന്ന ഈ മേളയിൽ ഹൈഡൽബെർഗിലെ കേരള അസോസിയേഷൻസ് എല്ലാവരുടെയും സാന്നിധ്യസഹകരണം അഭ്യർഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : മൈക്കിൾ കിഴുകണ്ടയിൽ (06221-769772); റോയി നാൽപതാംകളം (06223-990571); എബ്രാഹം വാണിയത്ത് (0176-79031300); ശോശാമ്മ വർഗീസ് (0174-7250097); മാത്യു സി. എബ്രാഹം (0178-1461876); ഗ്ളോറി എബ്രാഹം(01521-1869273); ഫിലോമിനാ ജോസൻ (0160-6317835) എന്നിവരുമായി ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.