Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളത്തിന് ഒരു കൈത്താങ്ങ്‌: വിയന്ന മലയാളി അസോസിയേഷന്‍ ചാരിറ്റി ഇവന്‍റ് നടത്തി

event

വിയന്ന∙ മഴക്കെടുതി മൂലം വിഷമിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തിരി ആശ്വാസം പകരാനായി വിയന്ന മലയാളി അസോസിയേഷന്‍ ഓണത്തോട് അനുബന്ധിച്ച് നടത്തിയ ചാരിറ്റി ഇവന്‍റ് വിവിധ കലാപരിപാടികളോടു കൂടി വിയന്നയിലെ ലീസിങ്ങില്‍ നടന്നു. പ്രസ്തുത യോഗത്തില്‍ വിയന്നയിലെ ഇന്ത്യന്‍ കൗണ്‍സിലര്‍ മായങ്ക് ശര്‍മ്മ മുഖ്യാതിഥിയായിരുന്നു. മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ആഘോഷങ്ങള്‍ എല്ലാം മാറ്റി വച്ചു നടത്തുന്ന ചാരിറ്റി ഇവന്റിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. 

മഹാപ്രളയത്തില്‍ ദുഃഖം അനുഭവിക്കുന്നവര്‍ക്ക് നമ്മളാല്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ്‌ രാജന്‍ കുറുംതോട്ടിക്കല്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ അംഗങ്ങളെ ആഹ്വാനം ചെയ്തു.  

event3

6 വയസ് മുതല്‍ 65 വയസുവരെയുള്ള 120 കലാകാരന്മാരും കലാകാരികളും കലാപ്രതിഭ പ്രിയദര്‍ശിനിയുടെയും കലാതരംഗിണി മേരി ജോണിന്റെയും കീഴില്‍ അണിനിരന്നപ്പോള്‍ വിയന്ന മലയാളികള്‍ക്ക് മറക്കാനാവാത്ത ഒരു സന്ധ്യയായി മാറുകയായിരുന്നു. മലയാളികളും സ്വദേശികളായവരും നല്‍കിയ സംഭാവനകള്‍ കേരളത്തിലെ തീരാക്കെടുതിക്ക് ഒരു കൈത്താങ്ങാകുവാന്‍ കഴിയുമെന്നത് ഈ വര്‍ഷത്തെ കലാപരിപാടികളുടെ സവിശേഷത. 

event2

ചാരിറ്റി ഇവന്റില്‍ പിരിഞ്ഞുകിട്ടിയ പണം അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്നു കൈമാറുമെന്നു ചാരിറ്റി ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കര തന്റെ പ്രസംഗത്തില്‍ ഉറപ്പു പറഞ്ഞു. ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഷാജന്‍ ഇല്ലിമൂട്ടില്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോര്‍ജ് ഞൊണ്ടിമാക്കല്‍ ഇവന്റില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.  ലിന്റോ പാലക്കുടിയുടെ നേതൃത്വത്തില്‍ നടത്തിയ ഫുഡ് കോര്‍ണര്‍ നിന്നും കിട്ടിയ രണ്ടു ലക്ഷം രൂപ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന ചെയ്തു. 

event-4

വൈസ് പ്രസിഡന്റ്‌ സണ്ണി മനിയഞ്ചിറ, ജോയിന്റ് സെക്രട്ടറി സൊജെറ്റ് ജോര്‍ജ്, പ്രൊ രഞ്ജിത് കുറുപ്പ്, ക്യാഷര്‍ ജെന്‍സണ്‍ ജോര്‍ജ്, വെബ് മാസ്റ്റര്‍ സുനീഷ് മുണ്ടിയാനിക്കല്‍ കമ്മിറ്റി അംഗങ്ങളായ ബ്രിട്ടോ, മാത്യു വര്‍ഗീസ്‌, അജി വട്ടത്തറ, ജെറിന്‍ ജോര്‍ജ്, വര്‍ഗീസ്‌ വിതയത്തില്‍ എന്നിവര്‍ക്കൊപ്പം ചാരിറ്റി വിങ് സെക്രട്ടറി സോണി ചെന്നുംകര, വൈസ് പ്രസിഡന്റ്‌ ടോമി പുതിയിടം, കാഷ്യര്‍ തോമസ്‌ ഇലഞ്ഞിക്കല്‍, ബാബു തട്ടില്‍ നടക്കലാന്‍, പോള്‍ കിഴക്കേക്കര, ഷീന ഗ്രിഗറി, യൂത്ത് കോര്‍ഡിനേറ്റേഴ്സ് ഫെലിക്സ് ചെറിയാന്‍കാല, ഡയാന മണിയഞ്ചിറ എന്നിവര്‍ പ്രോഗ്രാമിനു നേതൃത്വം നല്‍കി. നമിത ജോര്‍ജ്, ജെഫി ജെറിന്‍ എന്നിവര്‍ പ്രോഗ്രാം മോഡറേറ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.