Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ചരിത്രമെഴുതി ബിപിൻ; രാജ്യാന്തര മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ പ്രതിനിധീകരിച്ച ആദ്യ മലയാളി

Bipin-Muttapillil

സൂറിക്∙ രാജ്യാന്തര മത്സരങ്ങളിൽ സ്വിറ്റ്സർലൻഡിനെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളിയായി ബിപിൻ മുട്ടാപ്പിള്ളിൽ (19). ഈ മാസം ഒന്ന് മുതൽ എട്ട് വരെ ജപ്പാനിൽ നടന്ന ഇൻറർനാഷനൽ ഇൻഫോമാറ്റിക്‌സ് ഒളിമ്പ്യഡിലാണ്, ബാസൽ അൽഷ്വില്ലിൽനിന്നുള്ള വിദ്യാർഥി ബിപിൻ സ്വിറ്റ്സർലൻഡിനെ പ്രതിനിധീകരിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികൾ പങ്കെടുത്ത ഒളിമ്പ്യഡിൽ, 27.33 ശതമാനം സ്‌കോർ നേടിയ ബിപിന് 191 റാങ്കാണ് ലഭിച്ചത്. നാല് ശതമാനം കൂടി നേടിയിരുന്നെങ്കിൽ ബ്രോൺസ് മെഡലിന് അർഹനായിരുന്നു. ഇതിന് വേണ്ടിയിരുന്ന സ്‌കോർ 31.7 ബിപിന് നഷ്ടമായത് കേവലം നാല് ശതമാനത്തിന്.

ഒളിമ്പ്യാഡിനായി സ്വിസ്സിൽ നടന്ന മൽസരത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനമാണ് ബിപിൻ നേടിയത്. കണക്കിന് ബ്രോൺസ്, ഫിസിക്സിന് സിൽവർ, കമ്പ്യൂട്ടർ സയൻസിൽ ഗോൾഡ് എന്നിങ്ങനെയായിരുന്നു സ്‌കോർ. സ്വിസ്സിൽ നിന്നും ജപ്പാനിൽ നടന്ന ഒളിമ്പ്യാഡിൽ പങ്കെടുത്ത നാലുപേരിൽ രണ്ടാം സ്ഥാനത്ത് ബിപിനാണ്. സ്‌കൂൾ സിലബസ്സുകളിൽ ഒതുങ്ങുന്നതല്ല ബിപിന്റെ പ്രതിഭയെന്ന് തിരിച്ചറിഞ്ഞു ചെറുപ്രായത്തിൽ തന്നെ പ്രോത്സാഹനവുമായി നിന്നതെല്ലാം അധ്യാപകരാണ്. 14 വയസ്സിൽ കമ്പ്യൂട്ടർ പ്രോഗ്രാമായ പൈത്തൺ രണ്ടാഴ്ച്ച സമയത്തിൽ സ്വയം പഠിച്ചെടുത്തു. 17 വയസ്സുമുതൽ ബാസൽ യൂണിവേഴ്‌സിറ്റിയിലെ ലക്ച്ചറുകളിലും പങ്കെടുക്കുന്നു.

Bipin-with-his-family

ലോകത്തെ തന്നെ മികച്ച യുണിവേഴ്സിറ്റികളിലൊന്നായ സൂറിക് ഇടിഎച്ചിൽ കമ്പ്യുട്ടർ സയൻസിന് ചേർന്ന ബിപിന്റെ റോൾ മോഡൽ ടെസ്‌ലയുടെ സ്ഥാപകൻ എലോൺ മസ്‌കാണ്. കമ്പ്യുട്ടർ പ്രോഗ്രാമിൽ ഉയരങ്ങളിൽ എത്താനാണ് ബിപിൻ ലക്ഷ്യം വയ്ക്കുന്നത്. സ്വന്തമായി ഒരു കമ്പനിയും നോട്ബുക്കിൽ ബിപിൻ കുറിച്ചിട്ടിരിക്കുന്നു. സ്വിസ്സ് ദിനപത്രമായ 20 മിനുട്ടൻ, ബിപിൻ കുറിച്ച് സചിത്ര ലേഖനവും, ഓൺലൈൻ എഡിഷനിൽ വിഡിയോയും പ്രസിദ്ധീകരിച്ചിരുന്നു. ബിപിന്റെ നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണെന്നാണ് ബാസൽ പ്രവിശ്യയുടെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മോണിക്ക ഗ്ഷ്വിൻഡിന്റെ സാക്ഷ്യം.

എറണാകുളം ഇലഞ്ഞി സ്വദേശി അൽഷ്വില്ലിൽ താമസിക്കുന്ന മുട്ടാപ്പിള്ളിൽ ബെന്നിയുടെയും, അൻസമ്മയുടെയും മകനാണ്. ഏക സഹോദരി അഞ്‌ജലി പ്ലസ് ടൂ വിദ്യാർഥിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.