Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വീഡിഷ് തിരഞ്ഞെടുപ്പിൽ വലതുപക്ഷത്തിനു മുന്നേറ്റം ; ആർക്കും ഭൂരിപക്ഷമില്ല

pic-1

സ്റ്റോക്ക്ഹോം∙ സ്വീഡിഷ് പാർലമെന്റിലേക്കു നടന്ന പൊതു തിരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധ, തീവ്ര വലതുപക്ഷ വിഭാഗത്തിന് മുന്നേറ്റം.ഇതോടെ കുടിയേറ്റ വിരുദ്ധ വികാരം യൂറോപ്പിൽ ചുവടുറപ്പിക്കുകയാണ്. പരമ്പരാഗത പാർട്ടികൾക്ക് അടി തെറ്റിയ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റുകൾ(എസ്ഡി) വൻ തിരിച്ചടിയാണ് നേരിട്ടത്. ഈ നൂറ്റാണ്ടിലെ (1908 നു ശേഷം) ഏറ്റവും കുറഞ്ഞ വിജയ ശതമാനമാണ് ഇത്തവണ പാർട്ടിക്കു ലഭിച്ചത്.

നിയോ നാസി വേരുകളുള്ള സ്വീഡൻ ഡെമോക്രാറ്റ്സാണു തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്. കുടിയേറ്റം ഉയർത്തിക്കാട്ടിയാണ് ഇവർ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിലവർ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

ഒടുവിലത്തെ ഫലം അനുസരിച്ച് സ്വീഡൻ ഡെമോക്രാറ്റുകൾ പാർലമെന്റിലെ മൂന്നാമത്തെ വലിയ ഒറ്റക്കക്ഷിയാകും. 17.6 ശതമാനം വോട്ടാണ് അവർ നേടിയത്. നിലവിൽ ഭരണ കക്ഷിയായ ഇടതുപക്ഷത്തിനോ വലതുപക്ഷ കൂട്ടുകക്ഷികൾക്കോ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സ്വീഡനിൽ സംജാതമായത്.സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 28.4 ശതമാനം വോട്ടാണ് നേടിയത്. സെന്റർ റൈറ്റ് മോഡറേറ്റ് പാർട്ടിക്ക് 19.8 ശതമാനം വോട്ട് നേടി രണ്ടാമതാണ്.

യൂറോപ്യൻ യൂണിയനു പുറത്തുപോവണം എന്നാഗ്രഹിക്കുന്ന പാർട്ടിയാണ് എസ്ഡി. ആർക്കും ഒറ്റയ്ക്കു ഭരണത്തിലേറാൻ കഴിയാത്ത സാഹചര്യത്തിൽ എസ്ഡിയുമായി ചങ്ങാത്തത്തിലായി ഭരണം പിടിയ്ക്കുന്ന ഏതുകക്ഷിയായാലും കുടിയേറ്റക്കാർക്ക് ശനിദശ ആരംഭിക്കുമെന്നുറപ്പാണ്. 

പൊതുവേ ഇടതുപക്ഷത്തേക്കോ വലതുപക്ഷത്തേക്കോ ചായുന്ന പ്രവണതയാണ് സ്വീഡനെ വോട്ടർമാർ കാണിക്കാറുള്ളത്. എന്നാൽ, ഇക്കുറി കാര്യങ്ങൾ കുറേക്കൂടി വ്യത്യസ്തമായി. അഭയാർഥി പ്രവാഹവും കുടിയേറ്റ വിഷയവുമാണ് ഇത്തവണ കൂടുതൽ ശക്തമായി വോട്ടർമാരെ സ്വാധീനിച്ചതെന്നാണ് വിലയിരുത്തൽ.

സ്വീഡിഷ് പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ രണ്ടു പ്രധാന രാഷ്ട്രീയ ഘടകങ്ങളാണ് മുന്നിൽ നിൽക്കുന്നത്. കേന്ദ്ര ഇടതുപക്ഷ മുന്നണിയുടെ എതിരാളികൾ എല്ലാം കൂടി ഏതാണ്ട് 40% എത്തിയിട്ടുണ്ട്. നാഷണലിസ്റ്റ് സ്വീഡൻ ഡെമോക്രാറ്റുകൾക്ക് (എസ്ഡി) 18% വോട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 12.9% ആയിരുന്നു.കുടിയേറ്റ വിരുദ്ധ പാർട്ടികളുമായി ചേർന്നുള്ള ബന്ധം മുൻകാല ഫലങ്ങളേക്കാൾ വർധിത വീര്യത്തോടെ മുന്നിലെത്തിയത് വിദേശികൾക്കു തലവേദനയാവും.പാർലമെന്റിൽ ആകെയുള്ളത് 349 സീറ്റാണ്. ഏതൊരു കക്ഷിക്കും ഭരിക്കണമെങ്കിൽ 175 സീറ്റു നേടണം. ഇവിടെ ഒറ്റക്കക്ഷിക്കും ഭൂരിപക്ഷമില്ലാത്തതിനാൽ കൂട്ടുകക്ഷി സർക്കാരാണ് ഭരണത്തിൽ വരിക. 

സ്വീഡനിൽ ആര് ആർക്കൊപ്പം ?

ആത്യന്തികമായി വിജയിക്കുന്ന പാർട്ടി ഈ തിരഞ്ഞെടുപ്പിൽ ഇല്ലാതെ പോയി. നിലവിലുള്ള സോഷ്യലിസ്റ്റ് ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും ചേർന്ന പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫൻ നേതൃത്വത്തിലുള്ള സഖ്യത്തിന് ഭരണത്തിന്  ഇടതുപക്ഷ പാർട്ടിയുടെ പിന്തുണ. എന്നാൽ അതിപ്പോൾ നഷ്ടമായി.

മറുവശത്ത് സെന്റർ റൈറ്റ് അലയൻസ് നാലു കക്ഷികളാണ്. മോഡറേറ്റ്സ്, സെന്റർ, ലിബറലുകൾ, ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ. സോഷ്യലിസ്റ്റ് ഡെമോക്രാറ്റുകളുടെ ദശാബ്ദങ്ങളിൽ ആധിപത്യം സ്ഥാപിക്കാൻ 2004 ലാണ് ഇത് രൂപീകരിച്ചത്.ഇവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകട്ടെ ഉൽഫ് ക്രിസ്റ്റേഴ്സൺ.എന്നാൽ പുതിയ തിരഞ്ഞെടുപ്പിൽ ലോഫിനു ലഭിച്ചത് 144 സീറ്റാണ്. ആരുമായി കൂട്ടുകൂടി ഭരണം ഉറപ്പിക്കുമെന്ന ത്രിശങ്കുവിലാണ് അദ്ദേഹമിപ്പോൾ. ദീർഘവീക്ഷണത്തോടെയുള്ള ചർച്ചകൾ. ഒരു സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. സഖ്യങ്ങൾ മാറിയുള്ള ഒരു കക്ഷിയായി രൂപപ്പെടുമെന്നും അഭ്യൂഹമുണ്ട്. 

യൂറോപ്പിലെ ദേശീയ ഉത്തേജനം കുടിയേറ്റ വിരോധം

ഇക്കഴിഞ്ഞ യൂറോപ്യൻ രാജ്യങ്ങളിലെ പൊതുതിരഞ്ഞെടുപ്പുകളിൽ കണ്ടു വരുന്ന കുടിയേറ്റ വിരോധം ഉയർത്തുന്ന പ്രവണതയാണ്. ജർമനി, ഇറ്റലി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളുടെ പിന്നാലെ സ്വീഡനും എത്തി.  വരുംവർഷങ്ങളിൽ  ‘പാർലമെന്റിൽ ഞങ്ങളുടെ സീറ്റ് വർധിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, പാർട്ടിയധ്യക്ഷൻ അതു പറയുകയും ചെയ്തു.

മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ഇമിഗ്രേഷൻ വിരുദ്ധ പാർട്ടികൾക്ക് പിന്തുണ നൽകുന്നുണ്ട്. ഈ വർഷം നേരത്തെ ഇറ്റലിയുടെ നേതൃത്വത്തിൽ ഒരു കൂട്ടുകക്ഷി സർക്കാർ സ്ഥാപിക്കപ്പെട്ടു. ഫസ്റ്റ് സ്റ്റാർ, വലതുപക്ഷ ലീഗ്. 2017 ൽ ജർമനിയിലെ തീവ്ര വലതുപക്ഷ (എഎഫ്ഡി)ബദൽ 12.6% വോട്ടാണ് നേടിയത്. ഡെന്മാർക്ക് പീപ്പിൾസ് പാർട്ടി 2015 ൽ 21% വോട്ടാണ് നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.