Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
roma-m-1

റോം​∙ റോമിലെ സാംതോം സിറോ മലബാർ ഇടവകയിൽ എട്ടുനോമ്പും പരി. കന്യാമറിയത്തിന്റെ തിരുനാളും ആഘോഷിച്ചു. എട്ടുനോമ്പിന്റെ അരൂപിയിൽ റോമിലെ മരിയ മജോരേ ബെസലിക്കയിൽ സെപ്റ്റംബർ 9 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു കൊടിയേറിയതോടെ ആഘോഷങ്ങൾക്കു തുടക്കമായി. 

roma-m-2

ലദീഞ്ഞ്, നൊവേന എന്നിവയെ തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയിൽ ഹോസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ (സെന്റ് തോമസ് മൗണ്ട്), ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ, സാഗർ രൂപതാധ്യക്ഷൻ, മാർ ജെയിംസ് അത്തിക്കളം തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ സഹകാർമ്മികരായിരുന്നു. തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ളാനി വചന സന്ദേശം നൽകി. ദിവ്യബലിയ്ക്കു ശേഷം പ്രദക്ഷിണവും നടന്നു. കേരളത്തിലെ മഹാപ്രളയത്തിൽ കഷ്ടപ്പെടുന്നവർക്കു വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. 

roma-m-3

വികാരി ഫാ. ചെറിയാൻ വാരിക്കാട്ട്, ഫാ.ബിജു മുട്ടത്തുകുന്നേൽ, ഫാ.ബിനോജ് മുളവരിയ്ക്കൽ, ഫാ.സനൽ മാളിയേക്കൽ എന്നിവർക്കു പുറമെ ഇടവക കൈക്കാരന്മാരായ ജോമോൻ ഇരുമ്പൻ, ജോൺ കാട്ടാളൻ, ജോസ് കുരിയന്താനം, ജോമോൻ പാരിക്കാപ്പിള്ളിയും, പള്ളി കമ്മിറ്റിയും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. റോമിലെ ഒട്ടനവധി മലയാളികൾ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.