Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ശാലോം മീറ്റ് 2018 ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി ഉദ്ഘാടനം ചെയ്യും

ജോബി ആന്റണി
Shalom-Meet

വിയന്ന∙ ശാലോം മീഡിയ ഓസ്ട്രിയയുടെ ആഭിമുഖ്യത്തില്‍ 2018 ജൂണ്‍ 6 മുതല്‍ 9 വരെ വിയന്നയില്‍ നടക്കുന്ന ‘ശാലോം മീറ്റ് 2018’ വിയന്ന മലയാളി കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി സിഎസ്ടി നിർവഹിക്കും. ഇരുപത്തിരണ്ടാമത് ജില്ലയിലെ സ്റ്റഡ് ലൗ ദേവാലയത്തില്‍ ജൂണ്‍ 8 (വെള്ളി) ഉച്ചകഴിഞ്ഞു മൂന്നിനാരംഭിക്കുന്ന ശുശ്രൂഷകളുടെ സമാരംഭത്തിലാണ് ഉദ്ഘാടനകര്‍മ്മം.

വിവിധ രാജ്യങ്ങളിലും ശാലോം ശുശ്രൂഷകളിലും പ്രശസ്തമായി വചനശുശ്രൂഷകള്‍ നയിക്കുന്ന ഫാ. ജില്‍ട്ടോ ജോര്‍ജ് സിഎംഐ, ശാലോം സ്ഥാപകനും ചെയര്‍മാനുമായ ഷെവലിയാര്‍ ബെന്നി പുന്നത്തറ എന്നിവരാണ് മീറ്റിനു നേതൃത്വം നല്‍കുന്നത്. ജൂണ്‍ 6, ബുധനാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ ഇരുപത്തിരണ്ടിലെ എസ്‌ലിങ് ദേവാലയത്തിലും തുടര്‍ന്ന് ജൂണ്‍ 8, 9 (വെള്ളി, ശനി) ദിവസങ്ങളില്‍ സ്റ്റഡ് ലൗ ദേവാലയത്തിലുമാണ് ശാലോം മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 8.30 വരെയും ശനിയാഴ്ച, രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെയുമാണ് സമയം. എല്ലാ മലയാളികളെയും ശാലോം മീറ്റിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.