Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സർലൻഡിൽ ഗുഡാലിന്റെ ശാന്ത മരണം ലോകം അറിഞ്ഞു

ജോസ് കുമ്പിളുവേലിൽ
SWITZERLAND-AUSTRALIA-EUTHANASIA-SCIENCE-DEATH

ജനീവ∙വിഖ്യാത ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ഡേവിഡ് ഗുഡാൽ സ്വിറ്റ്സർലൻഡിൽ ബാസിലിൽ സമാധാന മരണമടഞ്ഞു.

ഓസ്ട്രേലിയയിൽ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനുള്ള നിയമങ്ങൾ കടുകട്ടിയായതിനാലാണ് ഇത്തരം നിയമങ്ങൾ കൂടുതൽ ഉദാരമായ സ്വിറ്റ്സർലൻഡിനെ മരണം വരിക്കാൻ തിരഞ്ഞെടുത്തത് 104–ാം വയസിൽ സ്വച്ഛന്ദ മൃത്യു ആയിരുന്നു ലക്ഷ്യം. സ്വിറ്റ്സർലൻഡിലെ ബാസൽ ആസ്ഥാനമായ ലൈഫ് സൈക്കിൾ എന്ന ക്ളിനിക്കിലാണു വ്യാഴാഴ്ച  മരണം ഗുഡാൽ ഏറ്റുവാങ്ങിയത്.

goodall-aw

ഗുഡാലിന്റെ മരണത്തെ സഹായിച്ച സംഘടനയായ എക്സിറ്റ് ഇന്റർനാഷണലിന്റെ സ്ഥാപകനായ ഫിലിപ്പ് നിറ്റ്ഷ്കെ, ട്വീറ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് നംപതുൽ എന്ന ഒരു ബാർബിച്യുറേറ്റ് ഇൻഫ്യൂഷൻ വഴിയാണ്  മരണം ഏറ്റുവാങ്ങിയത്.

ഒടുവിൽ തന്റെ ഒടുവിലത്തെ ജീവിത മിനിറ്റിൽ  ബീതാവന്റെ ഒമ്പതാം സിംഫണിയിൽ നിന്നുള്ള സന്തോഷമായ തന്റെ ഇഷ്ടഗാനം ആസ്വദിച്ചാണ്  മരണത്തെ പുൽകിയത്. അതിനു മുമ്പ് മത്സ്യം, ചിപ്സ്, ചീസ് എന്നിവ ഗുഡാൽ അവസാന ഭക്ഷണമാക്കി. മരണമെത്തുന്ന നേരത്തും സന്തോഷത്തിന്റെ ഗീതം പാടി ഗുഡാൽ യാത്രയായി.

goodall-died

ശവസംസ്കാരം ആവശ്യമില്ലെന്നും മൃതദേഹം മെഡിസിൻ പഠനത്തിനു നൽകുകയോ അല്ലെങ്കിൽ  ചാരമാക്കി വിതറുകയോ ചെയ്യാമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്താണ് മരണകാവാടം തുറന്നത്.

മരിക്കാൻ ഓസ്ട്രേലിയയിൽ നിന്നു വരുന്ന വഴി ഫ്രാൻസിലെ ബന്ധുക്കൾക്കൊപ്പം സമയം ചെലവിട്ട ശേഷമാണ് സ്വിറ്റ്സർലൻഡിൽ എത്തിച്ചേർന്നത്. സ്വയം മരണം ഓസ്ട്രേലിയൻ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് മരിക്കുന്നതിനായി സഞ്ചാരികളുടെ പറുദിസയായ സ്വിറ്റ്സർലൻഡ് തിരെഞ്ഞെടുത്തത്. മരണത്തിനായി വണ്ടി കയറുമ്പോൾ പെർത്ത് വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ കൊച്ചുമകനും കുടുംബവും യാത്രാമൊഴി നൽകാനെത്തിയിരുന്നു.

മരണം ഉറപ്പായ രോഗികൾക്കു മാത്രമാണ് ഓസ്ട്രേലിയയിൽ അസിസ്റ്റഡ് സൂയിസൈഡ് എന്ന പേരിൽ അറിയപ്പെടുന്ന ദയാവധം അനുവദിക്കുക. എന്നാൽ, ഗുഡോളിന് ഇത്തരം രോഗമൊന്നുമില്ല. പ്രായാധിക്യത്താൽ ജീവിത നിലവാരം മോശമായെന്നും അതിനാൽ അവസാനിപ്പിക്കാം എന്നുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അതായത് മേയ് 10ന്.

എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാൻ മനുഷ്യർക്ക് അവകാശം നൽകണമെന്ന് ആവശ്യപ്പെടുന്ന എക്സിറ്റ് ഇന്റർനാഷണലിൽ ദീർഘകാലമായി അംഗമാണ് ഡേവിഡ് ഗുഡാൽ.കഴിഞ്ഞ ദിവസങ്ങളായി തന്റെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ നൽകി ഡേവിഡ് ഗുഡാൽ സ്വിസ് മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. 1914 ഏപ്രിൽ 4 ന് ഇംഗ്ലണ്ടിലാണ് ഡേവിഡ് ഗുഡാൽ  ജനിച്ചതെങ്കിലും, പഠനം, ജോലി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവാസിയായി. പരിസ്ഥിതി, സസ്യ ശാസ്ത്രജ്ഞനായി ഓസ്ട്രേലിയയിൽ കുടിയേറിയ ഇദ്ദേഹത്തിന്  ഇരുരാജ്യങ്ങളുടെയും പൗരത്വം ഉണ്ട്. ഇദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങൾക്ക് ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 

നിയമാനുസൃതമായ പ്രത്യേക ചട്ടക്കൂട്ടിൽ നിന്നാണ് സ്വിറ്റ്സർലന്റിൽ സ്വയം മരണം സാധ്യമാകുന്നത്. മരിക്കാനുള്ള എല്ലാ സമ്മതപത്ര നടപടികളും പൂർത്തിയായാൽ മരണം ഏറ്റെടുക്കാം.അവസാനമായി ഒരു പുനർ വിചിന്തനത്തിനുള്ള സമയംകൂടി നൽകുമെങ്കിലും അതിനു മുമ്പേ ഇത്തരക്കാർ നൂറു ശതമാനം മനസുകൊണ്ട് മരിക്കാൻ തയാറായിരിക്കും എന്നാണ് ഇതിന്റെ സൈക്കോളജിക്കൽ വശം പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.