Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയയിൽ നിന്ന് ഗുഡോൾ എത്തി; സ്വിറ്റ്സർലൻഡിൽ മരിക്കാൻ

 ജോസ് കുമ്പിളുവേലിൽ
SWITZERLAND-AUSTRALIA-EUTHANASIA-SCIENCE-DEATH

ജനീവ∙ വിഖ്യാത ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ഡേവിഡ് ഗുഡോൾ സ്വിറ്റ്സർലൻഡിലെത്തി. ലക്ഷ്യം ഒന്നു മാത്രം, നൂറ്റിനാലാം വയസിൽ സ്വച്ഛന്ദ മൃത്യു.ഓസ്ട്രേലിയയിൽ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനുള്ള നിയമങ്ങൾ കടുകട്ടിയായതിനാലാണ് ഇത്തരം നിയമങ്ങൾ കൂടുതൽ ഉദാരമായ സ്വിറ്റ്സർലൻഡിനെ മരണം വരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്.

ഓസ്ട്രേലിയയിൽനിന്നു വരുന്ന വഴി ഫ്രാൻസിലെ ബന്ധുക്കൾക്കൊപ്പം സമയം ചെലവിട്ട ശേഷമാണ് സ്വിറ്റ്സർലൻഡിൽ എത്തിച്ചേർന്നത്. 

മരണം ഉറപ്പായ രോഗികൾക്കു മാത്രമാണ് ഓസ്ട്രേലിയയിൽ അസിസ്റ്റഡ് സൂയിസൈഡ് എന്ന പേരിൽ അറിയപ്പെടുന്ന ദയാവധം അനുവദിക്കുക. എന്നാൽ, ഗുഡോളിന് ഇത്തരം രോഗമൊന്നുമില്ല. പ്രായാധിക്യത്താൽ ജീവിത നിലവാരം മോശമായെന്നും അതിനാൽ അവസാനിപ്പിക്കാം എന്നുമാണ് അദ്ദേഹത്തിന്റെ തീരുമാനം.

എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാൻ മനുഷ്യർക്ക് അവകാശം നൽകണമെന്ന് ആവശ്യപ്പെടുന്ന എക്സിറ്റ് ഇന്റർനാഷണലിൽ ദീർഘകാലമായി അംഗമാണ് ഡേവിഡ് ഗുഡോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.