Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലൈംഗികാരോപണം: നോബൽ അക്കാദമി മേധാവി രാജിവച്ചു

ജോസ് കുമ്പിളുവേലിൽ
sara-nobel-academy

സ്റ്റോക്ക്ഹോം∙സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകി വരുന്ന സ്വീഡിഷ് അക്കാദമിയുടെ മേധാവി സാറാ ഡാനിയസ് രാജിവച്ചു. അക്കാഡമി അംഗങ്ങളിലൊരാളുടെ ഭർത്താവ് ഉൾപ്പെട്ട ലൈംഗികാരോപണത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്ത രീതി വിമർശന വിധേയമായ പശ്ചാത്തലത്തിലാണ് രാജി.

ആരോപണവിധേയൻ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. എന്നാൽ, താൻ പെർമനന്റ് സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നത് അക്കാദമിയുടെ ആഗ്രഹമായിരുന്നു എന്നു സാറ ഡാനിയസ് പറയുന്നു. 

അക്കാദമി അംഗം കാതറീന ഫ്രോസ്റ്റൻസണിന്റെ ഭർത്താവ് ഴാങ് ക്ലോദ് ആർനോൾട്ടാണ് ആരോപണം നേരിടുന്നത്. കഴിഞ്ഞ നവംബറിൽ മീ ടൂ ക്യാംപെയ്ന്റെ വെളിച്ചത്തിൽ 18 സ്ത്രീകളാണ് ഇയാൾക്കെതിരേ ആരോപണം ഉന്നയിച്ചത്. 

കാതറീനയെ പുറത്താക്കാൻ കഴിഞ്ഞ ആഴ്ച അക്കാദമി വോട്ടെടുപ്പിൽ തീരുമാനിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മറ്റു മൂന്നംഗങ്ങൾ രാജിവച്ചു. സ്റ്റോക്ക്ഹോമിൽ കൾച്ചറൽ ക്ലബ് നടത്തുവരുന്ന ആർനോൾട്ടുമായുള്ള എല്ലാ ഇടപാടുകളും അക്കാദമി അവസാനിപ്പിക്കുകയും ചെയ്തു. 

അതേസമയം, അക്കാദമിയുടെ ഭരണഘടന അനുസരിച്ച് 18 അംഗങ്ങളിൽ ആർക്കും രാജിവയ്ക്കാൻ സാധിക്കില്ല. പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കാൻ മാത്രമേ സാധിക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.