Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലിംഗമാറ്റം എളുപ്പമാക്കുന്ന നിയമ ഭേദഗതി പോർച്ചുഗൽ പാസാക്കി

ജോസ് കുമ്പിളുവേലിൽ
gender-law

ലിസ്ബൺ∙ ലിംഗമാറ്റം ആഗ്രഹിക്കുന്നവർക്ക് അത് എളുപ്പമാക്കുന്ന തരത്തിലുള്ള നിയമ ഭേദഗതി പോർച്ചുഗീസ് പാർലമെന്റ് അംഗീകരിച്ചു. 16 വയസ് മുതലുള്ളവർക്ക് മെഡിക്കൽ റിപ്പോർട്ട് കൂടാതെ തന്നെ ഔദ്യോഗിക രേഖകളിൽ പേരും ലിംഗവും മാറ്റാം എന്ന് ഇതിൽ വ്യവസ്ഥ ചെയ്യുന്നു.

സ്വയം നിർണയാവകാശം ഉയർത്തിപ്പിടിക്കുന്ന ഭേദഗതിയെ ആക്റ്റിവിസ്റ്റുകൾ സ്വാഗതം ചെയ്തു. എന്നാൽ, പ്രായപരിധി 18ൽ നിന്നു പതിനാറാക്കിയതിനെയും മെഡിക്കൽ റിപ്പോർട്ട് വേണ്ടെന്നു വയ്ക്കുന്നതിനെയും വിമർശകർ എതിർക്കുന്നു.

230 അംഗ പാർലമെന്റിൽ 109 പേരാണ് ഭേദഗതിയെ അനുകൂലിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.