Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർപാപ്പയുടെ ആശീർവാദവുമായി ഫോർമുല ഇ ഫെറാറി

ജോസ് കുമ്പിളുവേലിൽ
e-formula-car

വത്തിക്കാൻസിറ്റി∙ ഫോർമുല വൺ റേസിങ്ങിന്റെ മാതൃകയിൽ ആരംഭിക്കുന്ന ഇലക്ട്രിക് കാറുകൾ റേസിങ്ങിന് ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദം. റോമിലാണു ചരിത്രത്തിലെ ആദ്യ ഫോർമുല ഇ റേസിങ് നടക്കാൻ പോകുന്നത്. ഇതിനു മുന്നോടിയായി ഇലക്ട്രിക് റേസിങ് കാർ മാർപാപ്പ ആശീർവദിക്കുകയായിരുന്നു. പൂർണ്ണമായും വൈദ്യുതി ഉപയോഗിച്ചാണ് ഈ വാഹനം പ്രവർത്തിക്കുന്നത്.

മാർപാപ്പയുടെ താമസ സ്ഥലത്തിനു മുന്നിൽ തന്നെയായിരുന്നു ചടങ്ങ്. ഇതിന്റെ ചിത്രങ്ങൾ വത്തിക്കാൻ തന്നെയാണു പുറത്തു വിട്ടിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന റേസിനായി 2.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കോഴ്സാണ് ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.