Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രാജ്യാന്തര വനിതാദിനം ആഘോഷമാക്കി ഓസ്ട്രിയയിലെ ഡബ്ള്യുഎംഎഫ് വിമന്‍സ് ഫോറം

ജോബി ആന്റണി 
Womens-day1

വിയന്ന∙ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രവിന്‍സും സംഘടനയുടെ വനിതാഫോറവും രാജ്യാന്തര വനിതാദിനം വിപുലമായി ആഘോഷിച്ചു. മാര്‍ച്ച് 8ന് സംഘടിപ്പിച്ച ചടങ്ങില്‍ വിയന്നയിലെ ഡെമോക്രറ്റിക്ക് പാര്‍ട്ടിയുടെ അംഗം ആന്‍ഡ്രിയ കാംപെല്‍ മ്യുലര്‍ മുഖ്യ അതിഥിയായിരുന്നു.

Womens-day

വിശിഷ്ടാതിഥിയായി എത്തിയ കൊച്ചുത്രേസ്യ കോലംചേരിയും വിമന്‍സ് ഫോറം പ്രസിഡന്റ് ബീന വെളിയത്തും വേദി പങ്കിട്ടു. മുഖ്യ പ്രഭാഷണം നടത്തിയ ആന്‍ഡ്രിയ കാംപെല്‍ ഓസ്ട്രിയയിലെ വനിതാമുന്നേറ്റത്തിന്റെ ചരിത്രം വിവരിച്ചു. സ്ത്രീ സമൂഹത്തിലും കുടുംബത്തിലും വഹിക്കുന്ന പങ്കിനെ ആസ്പദമാക്കി കൊച്ചുത്രേസ്യ കോലംചേരി സംസാരിച്ചു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മേളനത്തില്‍ സ്ത്രീ ശാക്തീകരണത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് 2018ല്‍ കൂടുതല്‍ പരിപാടികള്‍ വനിതകള്‍ നേതൃത്വം നല്‍കി സംഘടിപ്പിച്ചതെന്ന് ഫോറം ഭാരവാഹികള്‍ പറഞ്ഞു.

Womens-day-2

വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള ജെന്നി പുത്തന്‍പുരയ്ക്കല്‍ വനിത ദിനത്തിന്റെ പ്രാധാന്യത്തെ പ്രതിപാദിച്ച് പ്രബന്ധം അവതരിപ്പിച്ചു. ബ്ലെസ്സി ബെന്നിയുടെയും വിന്‍സെന്റ് പയ്യപ്പിള്ളിയുടെയും സംഗീതം സദസിന് ഉണര്‍വേകി. അതേസമയം ഡബ്ള്യുഎംഎഫ് കമ്മിറ്റിയില്‍ നിന്നുള്ള നൈസി കണ്ണംപാടം നയിച്ച പ്രശ്‌നോത്തരി ഏറെ ശ്രദ്ധേയമായി. അഡ്വ. ഘോഷ് അഞ്ചേരില്‍ സമ്മാനങ്ങൾ സ്‌പോണ്‍സര്‍ ചെയ്തു.

ചടങ്ങില്‍ ഓസ്ട്രിയ പ്രവിൻസിന്റെ പ്രസിഡന്റ് തോമസ് പടിഞ്ഞാറെകാലായില്‍ പുതിയ യൂത്ത് കോഓര്‍ഡിനേറ്ററായി ബ്ലെസി ബെന്നിയെ പ്രഖ്യാപിച്ചു. അല്‍ഫോന്‍സാ ചൊവ്വൂകാരന്‍, ഷിജി പള്ളിക്കുന്നേല്‍, വര്‍ഗീസ് പഞ്ഞിക്കാരന്‍, റെജി മേലഴകത്ത്, സാബു ചക്കാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജാന്‍സി മേലഴകത്ത് മോഡറേറ്ററായിരുന്ന ചടങ്ങില്‍ ഫോറം പ്രസിഡന്റ് ബീന വെളിയത്ത് അധ്യക്ഷ ആയിരുന്നു. ഫോറം സെക്രട്ടറി നീന എബ്രഹാം നന്ദി പറഞ്ഞു. വനിതാ ഭാരവാഹികള്‍ തയാറാക്കിയ ലഘുഭക്ഷണത്തോടെ സമ്മേളനം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.