Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൗരോര്‍ജ പദ്ധതികള്‍ക്ക് 700 മില്യന്‍ നീക്കി വയ്ക്കും: മാക്രോണ്‍

ജോസ് കുമ്പിളുവേലില്‍
Emmanuel Macron

പാരിസ് ∙ വികസ്വര രാജ്യങ്ങളിലെ സൗരോര്‍ജ പദ്ധതികളുടെ വികസനത്തിന് എഴുനൂറ് മില്യന്‍ യൂറോ നീക്കി വയ്ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ വികസിപ്പിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ലോക നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രഖ്യാപനം.

ഹരിതോര്‍ജത്തിലേക്കുള്ള ലോകത്തിന്‍റെ മാറ്റത്തിനു വേഗം തീരെ പോരെന്ന് കഴിഞ്ഞ ഡിസംബറില്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് 2022നുള്ളില്‍ വായ്പകളായും സംഭാവനകളായും എഴുനൂറു മില്യന്‍ യൂറോ ഈയിനത്തില്‍ മാറ്റിവയ്ക്കാനുള്ള തീരുമാനം.

2015ല്‍ ഇന്ത്യയുമായി ചേര്‍ന്ന് രൂപീകരിച്ച സൗരോര്‍ജ പദ്ധതിയില്‍ മുന്നൂറു മില്യന്‍ യൂറോ ഫ്രാന്‍സ് അന്നു തന്നെ വാഗ്ദാനം ചെയ്തിരുന്നതാണ്. ദരിദ്ര രാജ്യങ്ങളിലെ സൗരോര്‍ജ വികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുക എന്നത് അനിവാര്യമാണെന്നും, പണത്തിന്‍റെ കുറവ് ഇതിനു വിഘാതമാകരുതെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര് മോദി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. കാര്‍ബണ്‍ മലിനീകരണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ ഇന്ത്യ ഇന്ന് പാരമ്പര്യേതര ഊര്‍ജ രംഗത്ത് വന്‍ കുതിപ്പാണ് നടത്തിവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.