Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇറ്റലിയിലെ ആദ്യ കറുത്ത വംശജനായ എംപിക്കെതിരെ വിവാദ പരാമര്‍ശവുമായി മാരിയോ ബലോട്ടെല്ലി

ടിജി മറ്റം
italy-election

സൂറിക്∙ ഇറ്റാലിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കറുത്ത വംശജനായി ടോണി ഇവോബി (62) ചരിത്രമെഴുതി. കുടിയേറ്റ വിരുദ്ധപാർട്ടിയായ നോർത്തേൺ ലീഗിന്റെ സ്ഥാനാർഥിയായാണ് വിജയിച്ചതെന്ന വിരോധാഭാസവും ജയത്തിലുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത പാർലമെന്റിൽ, കുടിയേറ്റക്കാർ ഒട്ടേറെയുള്ള ബ്രെസിയയിൽ നിന്നാണ് ഇവോബി ജയിച്ചു കയറിയത്.

നൈജീരിയയിൽ ജനിച്ചു 40 വർഷം മുമ്പ് വിദ്യാർഥിയായി ഇറ്റലിയിലേക്ക് കുടിയേറിയതാണ്. ഇറ്റലിക്കാരിയെ വിവാഹം ചെയ്‌തു സ്വന്തമായി ഐ ടി കമ്പനി നടത്തുന്നു. 25 വർഷത്തിലധികമായി നോർത്തേൺ ലീഗിൻറെ പ്രവർത്തകനാണ്. 1990 ൽ സ്‌പിരാനാനോയിൽ നിന്നും മുനിസിപ്പൽ കൗൺസിലറായതാണ് ഇവോബിയുടെ ആദ്യ തിരഞ്ഞെടുപ്പ് വിജയം. ഇറ്റലിയിൽ ഓരോ വർഷവും എത്തുന്ന ലക്ഷകണക്കിന് അഭ്യർഥികളിൽ നിന്നും യഥാർത്ഥ അഭയാർഥികളെ മാത്രം സംരക്ഷിച്ചു മറ്റുള്ളവരെ നാടുകടത്തണമെന്നും, രാജ്യത്തു തങ്ങുന്നവർ ഇറ്റാലിയൻ സംസ്‌കാരവുമായി പൊരുത്തപ്പെടണമെന്നുമാണ് നിലപാട്. കറുത്ത വർഗ്ഗക്കാർക്കെതിരെ ഇറ്റലിയിൽ നിലവിലുള്ള അസഹിഷ്‌ണുത അടുത്തിടെ വെടിവെപ്പുകളിൽ വരെ എത്തി നിൽക്കുകയാണ്. ‌‌

‌ഇറ്റലിയിൽ ജനിച്ചു വളർന്ന് ഇറ്റാലിയൻ ദേശീയ ടീമിൽ എത്തിയിട്ടുപോലും വർണവെറിക്ക് പലപ്രാവശ്യം ഇരയായിട്ടുള്ള ആളാണ് ഫുട്‌ബോൾ താരം മാരിയോ ബലോട്ടെല്ലി. ഇൻസ്റ്റാഗ്രാമിൽ ഇവോബിയുടെ വിജയത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ ഒരു പക്ഷെ എനിക്ക് അന്ധത ബാധിച്ചിട്ടുണ്ട്. അല്ലെങ്കിൽ അയാളോട് (ഇവോബി) ഇതുവരെ ആരും പറഞ്ഞുകൊടുത്തു കാണില്ല അവൻ കറുത്തവൻ ആണെന്ന്. അസഹിഷ്ണുത! വിവാദമായതിനെ തുടർന്ന് ബലോട്ടെല്ലി പ്രതികരണം പിന്നീട് നീക്കം ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.