Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിട്ടീഷ് ലൈസന്‍സുകള്‍ യൂറോപ്യന്‍ യൂണിയനില്‍ അസാധുവാകും

ജോസ് കുമ്പിളുവേലില്‍
british-licence

ബ്രസല്‍സ് ∙ ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ബ്രിട്ടീഷ് ഡ്രൈവിങ് ലൈസന്‍സുകള്‍ യൂറോപ്യന്‍ യൂണിയനില്‍ അസാധുവാകും. യൂണിയനില്‍ വാഹനമോടിക്കാന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാര്‍ പുതിയ ഇന്‍റര്‍നാഷണല്‍ പെര്‍മിറ്റ് എടുക്കണമെന്നാണ് നിര്‍ദേശം.

യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിലവില്‍ ഇതില്‍ ഏതു രാജ്യത്തെയും ലൈസന്‍സ് യൂണിയനുള്ളില്‍ ഉപയോഗിക്കാം. എന്നാല്‍, യൂണിയനില്‍നിന്നു പുറത്തു പോകുന്ന യുകെയ്ക്ക് ഈ സൗകര്യം നല്‍കില്ലെന്നാണ് തീരുമാനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തുവന്നിട്ടില്ല.

1949ലെ ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് യൂറോപ്പില്‍ വാഹനം ഓടിക്കാം. ഇതു മാത്രമായിരിക്കും ബ്രിട്ടീഷുകാര്‍ക്ക് ഭാവിയില്‍ ആശ്രയം. നിലവില്‍ ബ്രിട്ടീഷ് ലൈസന്‍സുകളില്‍ യൂറോപ്യന്‍ യൂണിയന്‍റെ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.