Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കിമ്മിന്റെ ഈ ജോലി കന്യകമാര്‍ക്കു മാത്രം; കൊറിയ നിയന്ത്രിക്കാന്‍ സുന്ദരിപ്പട!

kim-traffic

പ്യോങ്യാങ്∙ ''വടിവൊത്ത ശരീരം വേണം... സുന്ദരിയായിരിക്കണം... പ്രായം 26 ല്‍ താഴെയാവണം... എല്ലാത്തിലുമുപരി കന്യകയുമായിരിക്കണം'' വധുവിനെ തേടുന്ന പരസ്യമാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വനിതാ ട്രാഫിക് പൊലീസിനു വേണ്ട യോഗ്യതകളാണിവ! തലസ്ഥാന നഗരമായ പ്യോങ്യാങ്ങിലെ തെരുവുകളിലെ ഗ്ലാമര്‍ കാഴ്ചയാണ് ഈ 'ട്രാഫിക് ലേഡീസ്'. നീലനിറത്തിലുള്ള സ്‌കര്‍ട്ടും ജാക്കറ്റും തൊപ്പിയും കറുത്ത ഹൈഹീല്‍ ചെരുപ്പും അണിഞ്ഞ്, ഇടംവലം തലവെട്ടിച്ച്, കൈയിലെ ബാറ്റണ്‍ ചൂണ്ടി പ്യോങ്യാങ്ങിലെ തെരുവുകളില്‍ അവര്‍ ഗതാഗതം നിയന്ത്രിക്കുന്നു. ഔദ്യോഗികമായി ട്രാഫിക്ക് സെക്യൂരിറ്റി ഓഫിസര്‍ എന്നാണ് ഇവരുടെ തസ്തികയെങ്കിലും ട്രാഫിക് ലേഡീസ് എന്നാണ് ഇവര്‍ പൊതുവേ അറിയപ്പെടുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനൊപ്പം പ്യോങ്യാങ്ങിനെ സജീവമാകുക കൂടിയാണ് ഇവരുടെ ദൗത്യം.

traffic-ladiesഇത്തരം 300 വനിതകളാണ് പ്യോങ്യാങ്ങിലെ ട്രാഫിക് പൊലീസിലുള്ളത്. ആകര്‍ഷകമായ സൗന്ദര്യവും കന്യകാത്വവുമാണ് തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ട പ്രധാന യോഗ്യത. വിവാഹിതയാവുകയോ 26 വയസ്സ് എത്തുകയോ ചെയ്താല്‍ പിന്നെ ജോലിയില്‍ തുടരാന്‍ കഴിയില്ല. ട്രാഫിക്കിലെ ജോലി വളരെ കഠിനമായതിനാല്‍ വിവാഹശേഷം ജോലി തുടരുന്നത് ബുദ്ധിമുട്ടാകുമെന്നതാണ് ഇതിനുള്ള ന്യായീകരണം. തണുപ്പുകാലത്തേക്കുള്ള പ്രത്യേക കോട്ടുകള്‍, രാത്രി ഡ്യൂട്ടിയില്‍ ധരിക്കാനുള്ള തിളങ്ങുന്ന വസ്ത്രങ്ങള്‍, സണ്‍സ്‌ക്രീന്‍ ഇവയെല്ലാം അടങ്ങിയ കിറ്റ് ജോലിക്കു കയറുമ്പോള്‍തന്നെ സര്‍ക്കാര്‍ നല്‍കും. ഇവരുടെ യൂണീഫോം പോലും കിം ജോങ് ഉന്‍ സ്വയം ഡിസൈന്‍ ചെയ്തതാണെന്നു കേള്‍ക്കുമ്പോഴാണ് തലസ്ഥാന നഗരിയിലെ ഈ സുന്ദരിപ്പൊലീസുകാരുടെ വില മനസ്സിലാവുക.

traffic-ladies1ചലനങ്ങളിലെ മനോഹാരിതയും പൂര്‍ണതയും ഉറപ്പിക്കാന്‍ കഠിനമായ പരിശീലനങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്‍കുക. രാത്രി മുഴുവന്‍ നീളുന്ന പരിശീലനം പലപ്പോഴുമുണ്ടാകും. എങ്കിലും, പിറ്റേന്ന് ഒരു മടിയുമില്ലാതെ അവര്‍ ഡ്യൂട്ടിക്കു കയറും. മിക്കവാറും എല്ലാ ജങ്ഷനുകളിലും ട്രാഫിക് സിഗ്‌നലുകളുണ്ടെങ്കിലും വാഹനങ്ങള്‍ പോകേണ്ട ദിശ ചൂണ്ടിക്കാണിക്കുക ഈ സുന്ദരികളുടെ ബാറ്റണുകള്‍ തന്നെ. സിഗ്‌നല്‍ ലൈറ്റുകള്‍ അവര്‍ക്കൊരു ചെറിയ സഹായം മാത്രം. ഒരു മണിക്കൂര്‍ ജോലി ചെയ്യുന്ന ആള്‍ക്ക് അടുത്ത ഒരു മണിക്കൂര്‍ ഓഫെടുക്കാം.

പ്യോങ്യാങ്ങില്‍ മാത്രമെ ഇവരെ നിയമിച്ചിട്ടുള്ളൂ. 'തലസ്ഥാന നഗരിയെ പ്രതിനിധീകരിക്കുന്നവരാണ് ഇവര്‍. അതിനാലാണ് സൗന്ദര്യം പ്രധാനയോഗ്യതയായി പരിഗണിച്ചതെന്ന് ' മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍, ട്രാഫിക്കിലെ നാനൂറോളം വരുന്ന പുരുഷ പോലീസുകാര്‍ക്ക് പ്രായപരിധിയോ സൗന്ദര്യമോ ഒന്നും യോഗ്യതാ മാനദണ്ഡമേയല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.