Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റോൾസ് റോയ്സിന് റെക്കോർഡ് നഷ്ടം

ജോസ് കുമ്പിളുവേലിൽ
rollsroyce

ലണ്ടൻ∙ ലോക പ്രശസതമായ റോൾസ് റോയ്സ് കമ്പനിക്ക് റെക്കോർഡ് നഷ്ടം. കാറുകൾക്കു പുറമേ ജെറ്റ് വിമാനങ്ങളുടെ എൻജിൻ നിർമാണമാണ് കമ്പനിയുടെ പ്രധാന മേഖല. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരിക്കുന്നത് 4.6 ബില്യൻ പൗണ്ടിന്റെ നഷ്ടമാണ്. ബ്രെക്സിറ്റ് വോട്ടെടുപ്പിനെത്തുടർന്ന് പൗണ്ടിനു മൂല്യത്തകർച്ച സംഭവിച്ചതും, അഴിമതി കേസ് ഒത്തുതീർപ്പാക്കാൻ വൻ തുക മുടക്കേണ്ടിവന്നതുമാണ് ഇതിനു പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

യുകെ, യുഎസ് അധികൃതരുമായുള്ള അഴിമതി കേസുകളിൽ 671 മില്യൻ പൗണ്ടാണ് കമ്പനി നഷ്ടപരിഹാരം നൽകിയത്. 4.4 ബില്യൻ പൗണ്ട് എഴുതിത്തള്ളുന്ന സാഹചര്യവും സംജാതമായി. അന്താരാഷ്ട്ര കരാറുകൾ മിക്ക കമ്പനികളും ഡോളറിൽ കൈകാര്യം ചെയ്യുമ്പോൾ റോൾസ് റോയ്സ് പൗണ്ടിൽ തുടർന്നതും പുതിയ സാഹചര്യത്തിൽ വലിയ തിരിച്ചടിക്കു കാരണമായി.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.