Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്രാമ്പിക്കൽ പിതാവിന്റെ പ്രഥമ ഇടയ സന്ദർശനം; ബ്രോംലി അനുഗ്രഹസാന്ദ്രമായി.

sramb2

ലണ്ടൻ∙ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ എപ്പാർക്കിയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ മാർച്ച് 12 മുതൽ 15 വരെ ലണ്ടനിലെ പ്രമുഖ സിറോ മലബാർ കുർബ്ബാന കേന്ദ്രമായ ബ്രോംലിയിൽ തന്റെ ആദ്യ ഇടയ സന്ദർശനം നടത്തി. ലണ്ടനിൽ എത്തിയ പിതാവ് ആതിഥേയ രൂപതയായ സൗത്ത് വാർക് അതിരൂപത അദ്ധ്യക്ഷൻ മാർ പീറ്റർ സ്മിത്തിനെ സന്ദർശിച്ചു. ബ്രോംലി പാരീഷ് ചാപ്ലിൻ ഫാ.സാജു പിണക്കാട്ട് കപ്പൂച്ചിൻ പിതാവിനെ സ്വാഗതം ചെയ്തു.

sramb1

ബ്രോംലി സിറോ മലബാർ മാസ്സ് സെന്ററിൽ എത്തിയ പിതാവിനെ ചാപ്ലിൻ ഫാദർ സാജു പിണക്കാട്ടിന്റെയും, പള്ളി കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ സന്ദേശം കുഞ്ഞുങ്ങളുടെയും യുവ ജനങ്ങളുടെയും വിശ്വാസ പരിശീലനം, കുടുംബങ്ങളിൽ അനിവാര്യമായ ഐക്യത്തിന്റെയും വിശ്വാസ ജീവിതത്തിന്റെയും കുടുംബ പ്രാർത്ഥനകളുടെയും ആവശ്യകത എന്നിവയെ കുറിച്ചുള്ളതായിരുന്നു.

sramb3

വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പൊതുയോഗത്തിൽ ബ്രോംലിയിലെ വിശ്വാസ സമൂഹത്തിന്റെ സഹകരണത്തെയും, പ്രവർത്തനങ്ങളെയും പ്രശംശിച്ച പിതാവ് ഈ സമൂഹത്തിന്റെ പ്രയത്നങ്ങൾ ഒരു ഇടവക സംവിധാനത്തിലേക്കുള്ള പ്രയാണത്തിന് ഇടയാകട്ടെ എന്നാശംസിക്കുമ്പോൾ ഏവരും കയ്യടിയോടെയാണ് പിതാവിന്റെ വാക്കുകളെ സ്വീകരിച്ചത്. തുടർന്ന് നടന്ന സ്നേഹവിരുന്ന് ആശീർവദിച്ച ശ്രാമ്പിക്കൽ പിതാവ് സഭാ മക്കളോടൊപ്പം ഭക്ഷണം പങ്കിടുകയും ചെയ്തു.

മാസ്സ് സെന്ററിൽ രജിസ്റ്റർ ചെയ്ത എല്ലാ അംഗങ്ങളുടെയും ഭവനം മൂന്ന് ദിവസങ്ങളിലായി സന്ദർശനം നടത്തുകയും, പ്രാർത്ഥനകൾ അർപ്പിക്കുകയും വെഞ്ചരിക്കുകയും ചെയ്ത പിതാവ് ഓരോ കുടുംബങ്ങളോടൊപ്പം സമയം ചിലവഴിക്കുവാനും, വ്യക്തിപരമായി മനസ്സിലാക്കുവാനും കാണിച്ച വിശാല മനസ്കതയും ആതമീയ സാന്നിദ്ധ്യവും അതീവ താൽപ്പര്യവും ഏവർക്കും ആഹ്ലാദവും അനുഗ്രഹവും പകരുന്നതായി. പുതു സ്വപ്നങ്ങളിലേക്ക് ഊർജ്ജം പകർന്നു നൽകിയ പിതാവിന്റെ ഇടയ സന്ദർശനം ബ്രോംലിക്കു അനുഗ്രഹങ്ങളും പുത്തൻ ഉണർവും നൽകി.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.