Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓഐസിസി ഗ്രേറ്റർ മാഞ്ചസ്റ്റർ കമ്മിറ്റി നിലവിൽ വന്നു;സോണി ചാക്കോ പ്രസിഡന്റ്

committee1

മാഞ്ചസ്റ്റർ∙ ഓഐസിസിയുടെ പ്രവർത്തനങ്ങൾ യുകെയിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ കമ്മിറ്റികൾക്ക് രൂപം കൊടുക്കുകയാണ് നേതൃത്വം.അതിന്റെ ഭാഗമായി കഴിഞ്ഞ  28നു മാഞ്ചസ്റ്ററിൽ നടന്ന പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ നാഷണൽ കമ്മിറ്റി അംഗം വിനോദ് ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് കമ്മിറ്റി നിലവിൽ വന്നത്. 

commitee

മാഞ്ചസ്റ്ററിലെ മലയാളികൾക്ക് സുപരിതനായ സോണി ചാക്കോ പ്രസിഡന്റായി നിയമിതനായപ്പോൾ വൈസ് പ്രസിഡന്റായി ഷൈനു ക്ലെയർ മാത്യൂസും മാത്യു ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.

committee5

സെക്രട്ടറിയായി പുഷ്പരാജും ജോയിന്റ് സെക്രട്ടറിമാരായി ലിറ്റോ ടൈറ്റസും ജോണി ഇലവങ്കലും നിയമിതരായി. 

commmittee55

സോബിൻ പനച്ചിപ്പുറമാണ് ട്രഷറർ. ജോയിന്റ് ട്രഷറർ റോയ് സാമുവേൽ, പ്രഫ.കോർഡിനേറ്റർ ബെന്നി ജോസഫ്, ജിന്റോ ജോസഫ്, ജോമി സേവ്യർ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജൈസൺ ജോസഫ്, ജോർജ് തോമസ്, ഷാജി പാലത്തുങ്കൽ, ലിജോ തോമസ് തുടങ്ങി 15അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

committee2

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ ഓഐസിസി യുകെയുടെ കൺവീനർ ടി.ഹരിദാസ്,ജോയിന്റ് കൺവീനർ കെ.കെ. മോഹൻദാസ് തുടങ്ങിയ ദേശീയ നേതാക്കൾ അനുമോദിച്ചു.

2018-02-12-PHOTO-00000034

മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിൽ ശക്തമായ സ്വാധീനമാകാൻ പുതിയ കമ്മിറ്റിക്കു കഴിയട്ടെന്നു നാഷണൽ കമ്മിറ്റി ആശംസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.