Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അമച്വർ സിക്‌സസ് ഫുട്ബോൾ ചാംപ്യൻഷിപ്പ് മാർച്ച് 10ന്

ncasfootball

ഡബ്ലിൻ∙കാല്‍പന്ത് കളിയുടെ കരുത്തും സൗന്ദര്യവും ആവേശമാക്കി നോർത്ത്‍വുഡ് ക്ലബ് ഒരുക്കുന്ന ഒന്നാമത് അമച്വർ സിക്‌സസ് ഫുട്ബോൾ ചാംപ്യൻഷിപ്പ് മാർച്ച് 10നു സാൻട്രി ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറുന്നു.

അയർലൻഡിലെ എട്ടോളം ടീമുകൾ പങ്കെടുക്കുന്ന നോർത്ത്‍വുഡ് എവർ റോളിങ്ങ് കപ്പിന് വേണ്ടിയുള്ള
ഫുട്ബോൾ മത്സരങ്ങൾ രാവിലെ 11നാരംഭിക്കും. ഈ മാസം പണി പൂർത്തിയാവുന്ന M50 - ബാലിമൺ എക്സിറ്റിന് സമീപമുള്ള 'The Soccer  Dome' -ലെ പുതിയ ആസ്ട്രോ പിച്ചുകളിൽ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക.

ചാംപ്യൻഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസുമാണ്. മികച്ച കളിക്കാരനും മികച്ച ഗോളിക്കും പ്രത്യേകം ട്രോഫികൾ നൽകി ആദരിക്കും.

അയർലൻഡിലെ മികച്ച മലയാളീ ഫുട്ബോൾ ടീമുകളും ആസ്വാദകരും കാൽപ്പന്ത് കളിയുടെ എല്ലാ ആവേശവും ഉൾക്കൊണ്ട്  ഈ ടൂർണമെന്റ് വിജയിപ്പിക്കണമെന്നു സംഘാടകർ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
അനിത്ത്:0870557783
ബോണി :0894221558
ഫിന്നി:0892310617

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.