Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘‘ആശുപത്രി വരാന്തയിൽ രോഗികൾ മരിക്കുന്നു’’അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഡോക്ടർമാരുടെ കത്ത്

ടോമി വട്ടവനാൽ
flu-death

ലണ്ടൻ∙ മഞ്ഞുകാലം കനത്തതോടെ പെരുകിയ പകർച്ചപ്പനിയും മറ്റു വൈറസ് ബാധകളും മൂലം ആശുപത്രികളുടെ പ്രവർത്തനം താറുമാറായതോടെ ആശുപത്രി വരാന്തകളിൽ രോഗികൾ മരിച്ചുവീഴുന്ന സ്ഥിതിയാണ് ബ്രിട്ടനിലെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി തെരേസ മേയ്ക്ക് സീനിയർ ഡോക്ടർ കത്തെഴുതി.

രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും  സഹിക്കാവുന്നതിലും അപ്പുറമാണ് ഉപ്പോഴത്തെ സാഹചര്യമെന്നും ഡോക്ടർമാർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലെ ആക്സിഡന്റ് ആൻഡ് എമർജൻസി വകുപ്പുകളിൽ ജോലിചെയ്യുന്ന 68 സീനിയർ ഡോക്ടർമാർ ഒപ്പിട്ടു നൽകിയ കത്തിലാണ് രാജ്യത്തെ ആരോഗ്യരംഗത്തിന്റെ പരിതാപാവസ്ഥ വരച്ചുകാട്ടുന്നത്.

രോഗികളായെത്തുന്ന വൃദ്ധരുൾപ്പെടെയുള്ളവർ ചികിൽസകിട്ടാതെ മണിക്കൂറുകളോളം ആശുപത്രികളുടെ വരാന്തകളിൽ ട്രോളികളിൽ കഴിയുന്ന സ്ഥിതിയാണുന്നുള്ളതെന്ന് കത്ത് വിവരിക്കുന്നു. ഇവരിൽ പലരും ചികിൽസകിട്ടാതെ മരിക്കുകയും ചെയ്യുന്നു. 

കഴിഞ്ഞ വർഷത്തെ മഞ്ഞുകാലത്തേക്കാൾ അമ്പത് ശതമാനം രോഗികളാണ് ഈ വർഷം അധികമായി ഫ്ലൂവും മറ്റ് രോഗങ്ങളും മൂലം ആശുപത്രിയിലെത്തിയത്. ഇവരെ ഉൾക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രികൾക്കില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. 

രാജ്യത്തെ 137 ഹോസ്പിറ്റൽ ട്രസ്റ്റുകളിൽ 133 എണ്ണത്തിലും കഴിഞ്ഞയാഴ്ചത്തെ സ്ഥിതിഗതികൾ രോഗികളുടെ സുരക്ഷയും വിദഗ്ധ ചികിൽസയും ഉറപ്പുവരുത്തുന്നതിന് പര്യാപ്തമല്ലായിരുന്നെന്ന് കത്തിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.