Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രോഹിംഗ്യൻ അഭയാർഥി ക്യാംപിലെ പകർച്ചവ്യാധി നേരിടാൻ എൻഎച്ച്എസ് വിദഗ്ധ സംഘം

ടോമി വട്ടവനാൽ
rohingyas

ലണ്ടൻ ∙ ബംഗ്ലാദേശിലെ രോഹിംഗ്യൻ മുസ്‍ലിം അഭയാർഥി ക്യാംപിൽ പടർന്നുപിടിക്കുന്ന ഡിഫ്തീരിയ ബാധയെ നേരിടാൻ ബ്രിട്ടനിൽനിന്നും നാഷണൽ ഹെൽത്ത് സർവീസിലെ (എൻഎച്ച്എസ്) വിദഗ്ധസംഘം. ആറുലക്ഷത്തോളം അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന കോക്സസ് ബസാർ അഭയാർഥി ക്യാംപിലെ പകർച്ചവ്യാധിമൂലം നിരവധി പേർ മരിക്കുകയും ദുരിതാവസ്ഥയിലാകുകയും ചെയ്തിരിക്കുന്നത്. 27 പേർ ഇതിനോടകം പകർച്ചവ്യാധിമൂലം മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇരുന്നൂറിലേറെ പേർ അത്യാസന്ന നിലയിലാണ്. 

ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും അടങ്ങുന്ന 16 അംഗ സംഘം ഇതിനോടകം മാഞ്ചസ്റ്ററിൽനിന്നും ബംഗ്ലാദേശിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കൂടുതൽ പേരടങ്ങുന്ന മെഡിക്കൽ സംഘങ്ങൾ അടുത്തദിവസം തന്നെ പുറപ്പെടും. പ്രത്യേകം മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചാകും സംഘത്തിന്റെ പ്രവർത്തനം. 

പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, സിയേറ ലിയോൺ, ഗുനിയ, എന്നിവിടങ്ങളിൽ ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഇബോള വൈറസ് ബാധയെ നേരിടാനായിരുന്നു ഇതിനു മുമ്പ് എൻഎച്ച്എസിൽ നിന്നും വിദഗ്ധ സംഘത്തെ അയച്ചത്. വിജയകരമായി ഈ ദൗത്യം പൂർത്തിയാക്കിയ സംഘം ലോകാരോഗ്യ സംഘടനയുടെ ഉൾപ്പെടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം എൻഎച്ച്എസ് ഏറ്റെടുക്കുന്ന ആദ്യത്തെ രാജ്യാന്തര ദൗത്യമാണ് ഇപ്പോൾ ബംഗ്ലാദേശിലെ അഭയാർഥി ക്യാംപിലേത്.

സപ്തതി ആഘോഷത്തിനൊരിങ്ങുന്ന എൻഎച്ച്എസിന് മറ്റൊരു അഭിമാന മുഹൂർത്തമാണിതെന്ന് ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.