Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുക്മ നഴ്‌സസ് ഫോറം പഠന ക്ലാസ്

WhatsApp-Image-2017-12-04-at-09.17

ലണ്ടന്‍∙ യുക്മ നഴ്‌സസ് ഫോറത്തിന്റെ (യുഎന്‍എഫ്) ആഭിമുഖ്യത്തിൽ നോട്ടിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ ഒൻപതിന് നോട്ടിങ്ങാം ബസ്‌ഫോഡിൽ നടത്തുന്ന  ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൻ പഠന ക്ലാസിന്റെ നടത്തിപ്പിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി കോർഡിനേറ്ററായ മനു സഖറിയ അറിയിച്ചു.

11.30 ന് ആരംഭിക്കുന്ന കോൺഫ്രൻസിൽ പഠന ക്ലാസുകളും നഴ്‌സിങ് മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് . പുതിയതായി യുകെയിൽ നഴ്സുമാരായി ജോലിചെയ്യുവാനാഗ്രഹിക്കുന്നവർക്ക് സഹായം എന്ന നിലയിൽ എൻഎംസി യിൽ റജിസ്റ്റർ ചെയ്യുവാൻ വേണ്ട പുതിയ രീതികൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു ക്‌ളാസും ക്രമീകരിച്ചിട്ടുണ്ട്. ഹെൽത് സ്‌കിൽസ് ട്രയിനിംഗ് ലിമിറ്റഡിന്റെ സിഇഒ ഗിൽബെർട് നെൽസൺ മാർട്ടിസ് ആണ് ഈ വിഷയത്തിൽ ക്ലാസ് എടുക്കുന്നത്. വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകൾ വൈകിട്ട് അഞ്ചുമണിക്ക് അവസാനിക്കും.

അഞ്ചു മണിക്കൂര്‍ സിപിഡി പോയിന്റ് നല്‍കുന്ന പഠന ശിബിരം മലയാളി നഴ്‌സുമാർക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ഈസ്റ്റ് വെസ്റ്റ് മിഡ്സ്ലാൻഡ് റീജിയണൽ കോർഡിനേഷൻ കമ്മറ്റിക്ക് വേണ്ടി മനു സഖറിയാ അഭ്യർഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിന്ധു ഉണ്ണി, നാഷണൽ കോർഡിനേറ്റർ : 07979 123615, മനു സഖറിയ, ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൻ : 07861 4241638.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.