Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സന്ദർലാൻഡ് മലയാളികൾ ഒരുങ്ങുന്നു; കാരൾ ഡിസംബർ 8നും 9നും, ക്രിസ്മസ് സംഗമം ജനുവരി 2ന്

New-YEAR-EVE-18

സന്ദർലാൻഡ്∙ ക്രിസ്മസിനെ വരവേൽക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങികഴിഞ്ഞു. കാരൾ സംഗീതവും  ഉണ്ണി യേശുവുമായുള്ള  ഭവനസന്ദർശനവും  ഡിസംബർ  8,9  ( വെള്ളി, ശനി ) ദിവസങ്ങളിൽ  നടക്കും. ക്രിസ്മസ് സംഗമത്തിന് ഒരുങ്ങുന്ന  സന്ദർലാൻഡ് സിറോ മലബാർ കത്തോലിക്കാ സമൂഹം ഡിസംബർ 16 ശനിയാഴ്ച നടക്കുന്ന മലയാളം കുർബാനയും.

mass-2017

പുതുവർഷത്തെ പ്രാർഥനകളോടെ വരവേൽക്കാൻ  ഡിസംബർ  31 ശനിയാഴ്ച വൈകിട്ട് 7.30നു തുടങ്ങുന്ന ആരാധനകൾ പാതിരാ കുർബാനയോടെ സമാപിക്കുന്നു. പ്രാർത്ഥന നിർഭരമായ  ശുശ്രൂഷകളിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു. ജനുവരി 2 ചൊവാഴ്ച നടക്കുന്ന ക്രിസ്മസ് സംഗമത്തിൽ സിറോ മലബാർ ചാപ്ലയിൻ ഫാ. സജി തോട്ടത്തിൽ ക്രിസ്മസ് സന്ദേശം നൽകും. സെ. ജോസഫ്സ് ചർച്ച് വികാരി ഫാ.മൈക്കിൽ മക്കോയ്  മുഖ്യാതിഥിയായിരിക്കും. 

ക്രിസ്മസ് സംഗീതവും  ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്മസ് ഡിന്നറോടെ  പരിപാടികൾക്ക് പരിസമാപ്തി കുറിക്കും.  ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം  ചെയ്യുന്നു.

മലയാളം കുർബാന: ഡിസംബർ 16 ശനി , 10.30 am @ സെ. ജോസഫ്സ്  ചർച്ച്, സന്ദർലാൻഡ് : SR4 6HP

പുതുവർഷ ദിവ്യബലി -  ഡിസംബർ 31 ഞായർ , 11.45 pm @ സെ. ജോസഫ്സ് ചര്ച് സന്ദർലാൻഡ് : SR4 6HP

ക്രിസ്മസ് സംഗമം :  ജനുവരി 2 , ചൊവാഴ്ച , 5.30 pm മുതൽ @ സെ. ജോസഫ്സ്, പാരിഷ് സെന്റർ,സന്ദർലാൻഡ് : SR4 6HP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.