Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കോലഞ്ചേരി സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ലണ്ടൻ∙ 14 ന് ചിച്ചസ്റ്ററിലെ Lavant memorail hall- ൽ വച്ച് നടക്കുന്ന യുകെ കോലഞ്ചേരി സംഗമത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയാവുന്നു.ജനറൽ കൺവീനർ നെയ്സന്റ് ജേക്കബിന്റെ നേതൃത്വത്തിൽ പത്തോളം കമ്മിറ്റി അംഗങ്ങളുൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ച് സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

പബ്ലിസിറ്റി, അഡ്മിനിസ്ട്രേഷൻ നെയ്സെന്റ്  ജേക്കബ് (ബ്രിസ്റ്റോൾ), പ്രോഗ്രാം കമ്മിറ്റി പീറ്റർ മപ്പനാനിൽ (പോർട്സ്മൗത്ത്) രജിസ്ട്രേഷൻ ആൻഡ് ഫിനാൻസ് ജോൺസൺ മാണി (പീറ്റർബറോ), തങ്കച്ചൻ ഇ. എ.(ബ്രിസ്റ്റോൾ), കൾച്ചറൽ ആൻഡ് സ്പോർട്സ് ലീല ബേബി (പോർട്സ്മൗത്ത്). ജോർജ് കുറിയാക്കോസ്(സ്വിൻടൺ), ഫുഡ് ആൻഡ് അക്കോമഡേഷൻ റാണി പീറ്റർ (പോർട്സ് മൗത്ത്), ജോബി  ചാക്കപ്പൻ(ബർമിംങ്ഹാം),  വൊളന്റിയർ ജോസ് മുണ്ടനത്ത്(സ്പോർട് മൗത്ത്), ബിജു വർഗീസ് (ഗ്ലാസ്ഗോ), ജോസ് കലപ്പനക്കുഴി(കെന്റ്) തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം  കൊടുക്കും.

സംഗമത്തിനോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര, ചെണ്ടമേളം, വടംവലി, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ–കായിക പ്രകടനങ്ങൾ തുടങ്ങിയവ ചടങ്ങിനു മാറ്റുകൂട്ടും. പഠന, പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തിയ അംഗങ്ങളുടെ കുട്ടികൾക്ക് പുരസ്കാരം നൽകി ആദരിക്കും. കോലഞ്ചേരിയുടെ തനതു ശൈലിയിലുള്ള വിഭവ സമൃദ്ധമായ സദ്യയും തുടർന്ന് ഗ്രേസ് മെലഡീസ് യുകെയുടെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടടകർ അറിയിക്കുന്നു. THE LAVANT MEMORIAL HALL, POOK LANE, CHICHESTER, PO18 )AH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.