Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രെക്സിറ്റ് ചർച്ചകൾ സ്തംഭനാവസ്ഥയിൽ

ടോമി വട്ടവനാൽ
brexit

ലണ്ടൻ∙ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രെക്സിറ്റ് ചർച്ചകൾ സ്തംഭനാവസ്ഥയിൽ. അഞ്ചാം റൗണ്ട് ചർച്ചകൾക്കുശേഷം യൂറോപ്യൻ യൂണിയന്റെ പ്രതിനിധിയായ ചീഫ് നെഗോഷ്യേറ്റർ മൈക്കിൾ ബാർണിയർ തന്നെയാണ് ചർച്ചകൾ സ്തംഭനാവസ്ഥയിലാണെന്ന് വ്യക്തമാക്കിയത്. ബ്രിട്ടൻ ആഗ്രഹിക്കുന്ന രീതിയിൽ ഇനി ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നായിരുന്നു ബാർണിയറുടെ പ്രതികരണം. എന്നാൽ വ്യാപാര ഉടമ്പടി സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് ഇപ്പോഴും തന്റെ പ്രതീക്ഷയെന്ന് ചർച്ചകളിൽ ബ്രിട്ടനെ പ്രതിനീധികരിക്കുന്ന ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് സേവീസ് പ്രത്യാശ പ്രകടിപ്പിച്ചു.

യൂണിയൻ വിട്ട് പുറത്തുപോകുന്ന ബ്രിട്ടൺ നൽകേണ്ട നഷ്ടപരിഹാരത്തുകയെക്കുറിച്ചുള്ളതാണ് പ്രധാന തർക്കം. വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരുന്ന ബ്രെക്സിറ്റ് ഡീലിന് ബ്രിട്ടൻ താൽപര്യം പ്രകടിപ്പിക്കുന്നില്ല. മികച്ച കരാറിൽ എത്താൻ കഴിയാതെ വന്നാൽ കരാർ ഇല്ലാതെതന്നെ ഏകപക്ഷീയമായി യൂണിയനിൽനിന്നും വിട്ടുപോരാനാണ് ബ്രിട്ടന്റെ നീക്കം.  ഇതിന് തയാറായിരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞദിവസം മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ നഷ്ടപരിഹാരത്തുക സംബന്ധിച്ച് ധാരണയിലെത്തിയശേഷം മാത്രം ഇനി വ്യാപാര ഉടമ്പടി ഉൾപ്പെടെയുള്ള മറ്റുകാര്യങ്ങളിൽ ചർച്ച മതിയെന്നാണ് യൂറോപ്യൻ യൂണിയന്റെ നിലപാട്.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.