Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കൺവൻഷൻ ഒക്ടോബർ 28ന്

AtheemosMathews2

ബ്രിസ്റ്റോൾ∙ കാർഡിഫ് റീജിയണിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന വൺ ഡേ കൺവൻഷൻ, ഒക്ടോബർ 28 ശനിയാഴ്ച 10 മണി മുതൽ 6 മണി വരെ കാർഡിഫിലെ കോർപസ് ക്രൈസ്റ്റ്  ഹൈസ്കൂളിൽ  നടക്കും. റീജിയണിൽ നടത്തപ്പെടുന്ന കൺവൻഷന്റെ ആത്മീയ വിജയത്തിനായിട്ടുള്ള വൺ ഡേ ഒരുക്ക പ്രാർഥന താഴെ പറയുന്ന  രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

ഒക്ടോബർ 15ന് വൈകിട്ട് 2.45ന് ജപമാലയും മൂന്നിന് മലയാളം കുർബാന, ഫാ. സിറിൾ തടത്തിൽ  4.15ന് ആരാധന, 4.45 ന് വൊളന്റിയേഴ്സ് ഷോർട്ട് മീറ്റിംഗ്, ഇന്ന് നടക്കുന്ന പള്ളിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു.

St Philip Evans Catholic Church
Lane degm Drive
CF23 9VL, Cardiff

ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ വിവിധ മാസ് സെന്ററുകളിൽ വൈദികരുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ പ്രാർഥനകളും റീജിയണിലെ ഓരോ കുടുംബങ്ങളിലും ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർഥനകളും നടന്നു വരുന്നു. അതോടൊപ്പം ഒക്ടോബർ 1 മുതൽ 28 വരെ കൺവൻഷന്റെ വിജയത്തിനായി റീജിയണിലെ മുഴുവൻ മാസ് സെന്ററുകളെയും ഉൾപ്പെടുത്തി റോസരി ചെയിനും നടന്നു വരുന്നു.

ഒക്ടബോർ 15 ന് നടന്ന Preparatory Prayer ൽ എല്ലാ വിശ്വാസികളും  (എസ്പെഷ്യലി ഓൾ വൊളന്റിയേഴ്സും)  സംബന്ധിക്കണമെന്ന്  എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും  SMBCR ഡയറക്ടർ  ഫാ. പോൾ വെട്ടിക്കാട്ടും  SMBCR ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്,  SMBCR ജോയിന്റ് ട്രസ്റ്റിമാരായ റോയി സെബാസ്റ്റ്യൻ, ജോസി മാത്യു, ജോൺസൺ  പൊഴംപള്ളിയിൽ, ഷോജി തോമസ് എന്നിവർ  പ്രത്യേകം ക്ഷണിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.