Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സാഹിത്യത്തിലെ നൊബേൽ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് കാസുവോ ഇഷിഗുറെയ്ക്ക്

 ജോസ് കുമ്പിളുവേലിൽ
ishiguro

സ്റ്റോക്ക്ഹോം∙ സാഹിത്യത്തിനുള്ള ഇത്തവണത്തെ  നോബൽ സമ്മാനം ബ്രിട്ടീഷുകാരനായ കാസുവോ ഇഷിഗുറോ കരസ്ഥമാക്കി. ജാപ്പനീസ് വംശജനായ ഇഷിഗുറോ 1989 ൽ മാൻബുക്കർ പുരസ്കാരം നേടിയിട്ടുണ്ട്. മുൻപ് നാലുതവണ മാൻബുക്കർ പുരസ്കാരത്തിനായി ഇഷിഗുറോയെ നാമനിർദേശം ചെയ്യപ്പെട്ടുവെങ്കിലും 1989 ലാണ് അത് പൂവണിഞ്ഞത്. അതും ‘ദി റിമെയ്ൻസ് ഓഫ് ദി ഡേ‘എന്ന നോവലാണ് അദ്ദേഹത്തിന് ബുക്കർ പുരസ്കാരം നേടിക്കൊടുത്തത്. ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ്  ഇഷിഗുറോയെത്തേടി നോബേൽ പുരസ്ക്കാരം എത്തിയത്. 832,000  പൗണ്ടാണ് പുരസ്ക്കാരത്തുക.

‘വലിയ വൈകാരിക ശക്തികളടങ്ങിയ നോവലുകളുടെ കർത്താവാണ് ഇഷിഗുറോ. ‘അദ്ദേഹത്തിന്റെ വൈകാരിക ശക്തിയും ബൗദ്ധിക ജിജ്ഞാസയും ചില സമയങ്ങളിലെ പ്രവൃത്തി സമയങ്ങളിൽ ഉയരുന്ന വെല്ലുവിളിയും അദ്ദേഹത്തിന്റെ നോവലുകളിൽ ആഴ്ന്നിറങ്ങുന്നു. ‘അദ്ദേഹം തികച്ചും സത്യസന്ധതയുടെ ഒരു എഴുത്തുകാരനായ ഇദ്ദേഹം ഒരു വശത്തേയ്ക്കും നോക്കുന്നില്ല, ഒരു സൗന്ദര്യ പ്രപഞ്ചം തന്നെ അദ്ദേഹം സ്വന്തം സൃഷ്ടിയിലൂടെ രചിക്കുന്നു. അതുകൊണ്ടു തന്നെ സമകാലിക ഇംഗ്ലീഷ് എഴുത്തുകാരിൽ അദ്ദേഹത്തെ ജനകീയനാക്കുന്നുവെന്നു മുൻ ബുക്കർ പ്രൈസ് ജേതാവും ഇന്ത്യൻ വംശജനുമായ സൽമാൻ റുഷ്ദി അഭിപ്രായപ്പെട്ടു.

വൈകാരിക ശക്തി നിമിത്തം അദ്ദേഹം നോവലിലൂടെ വായനക്കാരോട് പതിവായി പ്രതികരിക്കുന്നു എന്നതുകൊണ്ടുതന്നെ ലോകമെമ്പാടും അദ്ദേഹത്തെ സാഹിത്യ കൃതികളിലൂടെ കാണുന്നു. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലായിരുന്നു പഠനം. 19982 ലാണ് ആദ്യനോവൽ പുറത്തിറങ്ങുന്നത്. ഏഴു നോവലുകൾ രചിച്ചിട്ടുണ്ട്. നാൽപതോളം ഭാഷകളിലേക്ക് ഇവ മൊഴിമാറ്റം ചെയ്വപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി ചെറുകഥകളുടെയും കർത്താവായ ഇദ്ദേഹം നാലു സിനിമകൾക്ക് തിരക്കഥയും തയ്യാറാക്കിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിൽ കരിഞ്ഞൊടുങ്ങിയ നാഗസാക്കിയിൽ 1954 ലാണ് ഇഷിഗുറോയുടെ ജനനം. ഇഷിഗുറോയ്ക്കു അഞ്ചു വയസുള്ളപ്പോൾ ജന്മനാട് ഉപേക്ഷിച്ച് ഇംഗ്ലണ്ട ിലേക്ക് കുടിയേറിതാണ് അദ്ദേഹത്തിന്റെ കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.