Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ കർമ്മ പരിപാടികൾക്ക് നാന്ദി കുറിച്ചു ബ്രിസ്റ്റോൾ എസ്എംഎൽഎൽ യൂത്ത് ഗ്രൂപ്പ്

fr

ബ്രിസ്റ്റോൾ∙ സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ബ്രിസ്റ്റോളിൽ സംഘടിപ്പിക്കുന്ന യുവ ജനങ്ങളുടെ പ്രഥമ സെമിനാറിന്  പ്രൊഫ. സിറിൾ ഇടമന എസ്ഡിബി നേതൃത്വം വഹിക്കുന്നു.  ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റെ കീഴിലുള്ള എല്ലാ സിറോ മലബാർ സെന്ററുകളിൽ നിന്നുള്ള യുവതി യുവാക്കളെ ഏവരെയും ഈ സെമിനാറിലേക്ക് ക്ഷണിക്കുന്നതായി  സിറോ മലബാർ യൂത്ത് മൂവ്മെന്റ് രൂപതാ  കോ ഓർഡിനേറ്റർ ഫാ. സിറിൾ ഇടമന എസ്ഡിബി അറിയിച്ചു.

സെപ്റ്റംബർ 17 ന് രാത്രി 9.30ന് ഫിഷ്പോണ്ട് സെന്റ് ജോസഫ് കത്തോലിക് ചർച്ച്, ബ്രിസ്റ്റോളിൽ  റജിസ്ട്രേഷൻ ആരംഭിക്കുന്നതും തുടർന്ന് വിവിധ വിഷയങ്ങളെ ആസ്പദമാക്കി  ക്ലാസുകൾ നടക്കും. ഉച്ചഭക്ഷണത്തിനുശേഷം 2 ന് ആരാധനയിലും വിശുദ്ധ ബലിയിലും പങ്കു ചേർന്ന് സമാപനം കുറിക്കുന്ന വിധത്തിലാണ് കർമ്മപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

2013 ൽ കേരളത്തിൽ തുടക്കം കുറിച്ച സിറോ മലബാർ യൂത്ത് മൂവ്മെന്റ്, ഗ്രേറ്റ്  ബ്രിട്ടൺ സിറോ മലബാർ  എപ്പാർക്കിയുടെ നേതൃത്വത്തിൽ യുകെയിൽ എമ്പാടുമുള്ള യുവജനങ്ങളിലേക്കും വളരുമ്പോൾ ഏറെ പ്രതീക്ഷയോടെ യാണ് ഇവിടുത്തെ സമൂഹം ഇതിനെ വീക്ഷിക്കുന്നത്. യുകെയിലെ സീറോ മലബാർ വിശ്വാസികൾക്ക് തങ്ങളുടെ വളർന്നു വരുന്ന യുവതലമുറകളെ ക്കുറിച്ചുള്ള സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പുത്തൻ ചിറകുകൾ വിരിയുന്നതിന് സമാനമായ ഒരു സംതൃപ്തിയാണ് ഇതുവഴി സംജാതമാകുന്നത്.

സെപ്റ്റംബർ 17 ന് നടക്കുന്ന  സെമിനാറിന്റെ വിജയത്തിലേക്കായി, ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ ചർച്ച് കമ്മിറ്റിയും എല്ലാവിധ ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ മുഴുവൻ യുവതി യുവാക്കളും ഇതിൽ പങ്കെടുത്ത് ദൈവാനുഗ്രങ്ങൾ പ്രാപിക്കണമെന്ന്  എസ്എംബിസിആർ ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ടും  എസ്എംബിസിആർ ട്രസ്റ്റി ഫിലിപ്പ് കനോത്തും ജോയിന്റ് ട്രസ്റ്റി റോയി സെബാസ്റ്റ്യനും എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
ജോർജ് തരകൻ : 078 1119 7278
ജോമോൻ സെബാസ്റ്റ്യൻ : 079 2946 8181

സെന്റ് ജോസഫ് കത്തോലിക്ക ചർച്ച്
ഫിഷ്പോണ്ട്
ബ്രിസ്റ്റോൾ
BS16  3QT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.